ടെലികോം നിരക്ക് യുദ്ധം രൂക്ഷമാകാന്‍ പോകുന്നു: ജിയോ ഒന്നാമനാകും

By Web TeamFirst Published Jan 27, 2019, 5:35 PM IST
Highlights

വരിക്കാരുടെ എണ്ണത്തിലും വരുമാന വിപണി വിഹിതത്തിന്‍റെയും അടിസ്ഥാനത്തില്‍ എയര്‍ടെല്ലിനെയും, വോഡഫോണ്‍-ഐഡിയയും മറികടന്ന് ജിയോ മുന്നേറ്റം നടത്തുമെന്നും ഇന്ത്യാ റേറ്റിംഗ്സ് ആന്‍ഡ് റിസര്‍ച്ച് വ്യക്തമാക്കുന്നു. 2020 സാമ്പത്തിക വര്‍ഷം ജിയോയുടെ വിപണി വിഹിതം 37.9 ശതമാനത്തിലേക്ക് ഉയരും.

ദില്ലി: വരുന്ന സാമ്പത്തിക വര്‍ഷവും ടെലികോം വിപണിയില്‍ സേവനദാതാക്കള്‍ തമ്മില്‍ നിരക്ക് യുദ്ധം തുടരുമെന്ന് ഇന്ത്യാ- റേറ്റിംഗ്സ് ആന്‍ഡ് റിസര്‍ച്ച് റിപ്പോര്‍ട്ട്. അടുത്ത സാമ്പത്തിക വര്‍ഷവും നിരക്ക് ഇളവുകള്‍ നല്‍കി രാജ്യത്തെ ടെലികോം കമ്പനികള്‍ പരസ്പരം ഏറ്റുമുട്ടും.  ഉയര്‍ന്ന വിപണി വിഹിതവുമായി ജിയോ ഇന്ത്യന്‍ ടെലികോം രംഗത്ത് ആധിപത്യം ശക്തമാക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വരിക്കാരുടെ എണ്ണത്തിലും വരുമാന വിപണി വിഹിതത്തിന്‍റെയും അടിസ്ഥാനത്തില്‍ എയര്‍ടെല്ലിനെയും, വോഡഫോണ്‍-ഐഡിയയും മറികടന്ന് ജിയോ മുന്നേറ്റം നടത്തുമെന്നും ഇന്ത്യാ റേറ്റിംഗ്സ് ആന്‍ഡ് റിസര്‍ച്ച് വ്യക്തമാക്കുന്നു. 2020 സാമ്പത്തിക വര്‍ഷം ജിയോയുടെ വിപണി വിഹിതം 37.9 ശതമാനത്തിലേക്ക് ഉയരും. ഇക്കാലയളവില്‍ വോഡഫോണ്‍ ഐഡിയയുടെ വരുമാന വിപണി വിഹിതം 28.9 ശതമാനമായും എയര്‍ടെല്ലിന്‍റെ വിഹിതം 27.8 ശതമാനമായും കുറയും. 

2019 സാമ്പത്തിക വര്‍ഷം ജിയോ 32 ശതമാനം വരുമാന വിപണി വിഹിതം രേഖപ്പെടുത്തും. വരിക്കാരുടെ എണ്ണത്തിലും മറ്റ് കമ്പനികളെ മറികടക്കാന്‍ ജിയോയ്ക്ക് കഴിയും. 2019 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ പ്രതിമാസം ഒരു കോടി വരിക്കാരെയും 2020 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിമാസം 70 ലക്ഷം വരിക്കാരെയും ജിയോ കൂട്ടിച്ചേര്‍ക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതോടെ രാജ്യത്തെ ടെലികോം നിരക്ക് യുദ്ധം കൂടുതല്‍ രൂക്ഷമാകും. 

click me!