
ദില്ലി: ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ കമ്പനികളുടെ സാന്നിധ്യം വര്‍ദ്ധിക്കുന്നു. 140 ഓളം ഇന്ത്യന്‍ കമ്പനികള്‍ മൊത്തമായി നാല് ബില്യണ്‍ ഡോളറിലധികം നിക്ഷേപം ഇപ്പോള്‍ തന്നെ ദക്ഷിണാഫ്രിക്കയില്‍ നടത്തിയിട്ടുണ്ട്. ഇതിലൂടെ 18,000 ത്തോളം നേരിട്ടുളള തൊഴിലവസരങ്ങള്‍ അവിടെ ഉയര്‍ന്നുവരും.
ഉടലെടുക്കുന്ന തൊഴിലവസരങ്ങളുടെ പ്രയോജനം ഇന്ത്യാക്കാര്‍ക്കും ലഭിക്കും. പ്രത്യക്ഷ വിദേശ നിക്ഷേപത്തിലും(എഫ്ഡിഐ) കോര്‍പ്പറേറ്റ് സമൂഹത്തിന്‍റെ ഉത്തരവാദിത്ത്വത്തിലും നൈപുണ്യ വികസന പദ്ധതികളിലും ഇന്ത്യന്‍ കമ്പനികളുടെ സ്വാധീന ഇപ്പോള്‍ തന്നെ വലുതാണ്. വിപ്രോ, കോള്‍ ഇന്ത്യ, സിപ്ല, ജിന്‍ഡാല്‍ സ്റ്റീല്‍, പവര്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ കമ്പനികളാണ് ദക്ഷിണാഫ്രിക്കന്‍ ബിസിനസ്സ് ലോകത്തേക്ക് ശക്തമായ മുന്നേറ്റം നടത്തുന്നത്.
2015 -16 ല്‍ 9.5 ബില്യണ്‍ ഡോളറിന്‍റെ ഉഭയകക്ഷി വ്യാപാരമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടന്നത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുളള കയറ്റുമതിയും വലിയ തോതില്‍ കഴിഞ്ഞകാലത്ത് വര്‍ദ്ധിച്ചിട്ടുണ്ട്. ഇന്ത്യന്‍ കമ്പനികളുടെ സാന്നിധ്യത്തില്‍ ഉടലെടുക്കുന്ന തൊഴിലുകളില്‍ ഇന്ത്യക്കാരുടെ എണ്ണകൂടുതലായിരിക്കുമെന്നാണ് കോര്‍പ്പറേറ്റ് മേഖലയില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. വാഹന നിര്‍മ്മാണ ഘടകങ്ങള്‍, മരുന്നുകള്‍, അരി, തുണിത്തരങ്ങള്‍, രാസവസ്തുക്കള്‍ ചെരുപ്പ് തുടങ്ങിയവയാണ് ഇന്ത്യയില്‍ നിന്ന് പ്രധാനമായും ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.