
ദില്ലി:ഈ വര്‍ഷം പ്രവര്‍ത്തനമാരംഭിക്കുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും രാജ്യത്തെ എട്ട് നഗരങ്ങളിലേക്ക് കുറഞ്ഞ പണത്തിന് പറക്കാന്‍ അവസരമൊരുങ്ങി. സാധാരണക്കാര്‍ക്കും വിമാനയാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ഉഡാന്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തേയും ഉള്‍പ്പെടുത്തിയതോടെയാണ് ഡിസ്കൗണ്ട് നിരക്കില്‍ പറക്കാനുള്ള വഴി തുറന്നത്. കണ്ണൂര്‍ വിമാനത്താവളം തുറക്കുന്ന ദിവസം തന്നെ ചെറുവിമാനങ്ങള്‍ ഉപയോഗിച്ചുള്ള ഈ സര്‍വ്വീസുകളും തുടങ്ങുമെന്ന് വ്യോമയാനമന്ത്രാലയം വ്യക്തമാക്കി.
കണ്ണൂരില്‍ നിന്ന് കൊച്ചി,തിരുവനന്തപുരം,ബെംഗളൂരു,ചെന്നൈ,മുംബൈ,ഹിന്‍റണ്‍,ഹുബ്ലി,ഗോവ എന്നിവിടങ്ങളിലേക്ക് സര്‍വ്വീസ് നടത്താന്‍ ഇന്‍ഡിഗോ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എല്ലാ നഗരങ്ങളിലേക്കും ആഴ്ചയില്‍ ഏഴ് സര്‍വീസാണ് ഇന്‍ഡിഗോ നടത്തുക. കണ്ണൂരില്‍ നിന്നും ചെന്നൈയ്ക്കും ബെംഗളൂരുവിലേക്കുമാണ് സ്പൈസ് ജെറ്റ് സര്‍വ്വീസ് നടത്തുക. ആഴ്ചയില്‍ 14 സര്‍വീസ് വീതം സ്പൈസ് ജെറ്റ് നടത്തും.
കൊച്ചി,തിരുവന്നന്തപുരം,മുംബൈ,ഹിന്‍റണ്‍,ഹുബ്ലി,ഗോവ എന്നിവിടങ്ങളിലേക്ക് ഇന്‍ഡിഗോയും
ബെംഗളൂരു,ചെന്നൈ നഗരങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. സ്പൈസ് ജെറ്റ് ആഴ്ചയില്‍ 14 സര്‍വീസും ഇന്‍ഡിഗോ ആഴ്ചയില്‍ ഏഴ് സര്‍വീസും നടത്തും ബാക്കി ആറ് നഗരങ്ങളിലേക്ക് ആഴ്ചയില്‍ ഏഴ് വീതം സര്‍വ്വീസാണ് ഇന്‍ഡിഗോ നടത്തുക.
ഉഡാന്‍ പദ്ധതിയില്‍ നടത്തുന്ന സര്‍വ്വീസുകളില്ലെ പകുതി സീറ്റുകള്‍ക്ക് 5000 രൂപ വരെ സര്‍ക്കാര്‍ സബ്സിഡി നല്‍കും. ഇതുവഴിയാണ് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കാന്‍ വിമാനക്കമ്പനികള്‍ക്ക് സാധിക്കുന്നത്. സര്‍ക്കാര്‍ തിരഞ്ഞെടുക്കുന്ന റൂട്ടില്‍ ഏത് കമ്പനിയാണോ ഏറ്റവും കുറഞ്ഞ സബ്സിഡി സ്വീകരിച്ച് സര്‍വ്വീസ് നടത്താന്‍ തയ്യാറുള്ളത് അവരുടെ സര്‍വീസാവും ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. 2500 രൂപയ്ക്ക് ഒരു മണിക്കൂറെങ്കിലും പറക്കാന്‍ അവസരമൊരുക്കണം എന്നതാണ് പദ്ധതിയുടെ അടിസ്ഥാനലക്ഷ്യം.
ബെംഗളൂരുലിലേക്ക് സ്പൈസ് ജെറ്റ് 78 സീറ്റുകളുള്ള ചെറുവിമാനം വച്ചാണ് സര്‍വീസ് നടത്തുക.ഇതില്‍ ഉഡാന്‍പദ്ധതി പ്രകാരമുള്ള 39 സീറ്റുകളില്‍ 1810 രൂപയാണ് പരമാവധി ടിക്കറ്റ് വിലയായി നിശ്ചയിച്ചിരിക്കുന്നത്. അതായത് അവധിദിനങ്ങളിലും വരാന്ത്യം അല്ലാത്ത ദിവസങ്ങളില്ലും അതിലും കുറഞ്ഞനിരക്കില്‍ പറക്കാന്‍ സാധിക്കും.
കണ്ണൂരില്‍ നിന്ന് ഇന്‍ഡിഗോ സര്‍വ്വീസ് നടത്തുന്ന നഗരം,വിമാനത്തിലെ മൊത്തംസീറ്റുകള്‍, ഉഡാന്‍സീറ്റുകള്‍, ടിക്കറ്റ് നിരക്ക്......
കൊച്ചി- 74/37 - 1399
തിരുവനന്തപുരം- 74/37 - 2099
ബെംഗളൂരു- 74/37- 1699
ചെന്നൈ- 74/37 - 2499
മുംബൈ- 180/40 - 3199
ഗോവ- 74/39 - 2099
ഹിന്‍ഡണ്‍-180/40 - 3199
ഹൂബ്ലി - 74/37- 1999
കണ്ണൂരില്‍ നിന്ന് സ്പൈസ് ജെറ്റ് നടത്തുന്ന നഗരം,വിമാനത്തിലെ മൊത്തംസീറ്റുകള്‍, ഉഡാന്‍സീറ്റുകള്‍, ടിക്കറ്റ് നിരക്ക്......
ബെംഗളൂരു- 78/39 - 1810
ചെന്നൈ- 78/39- 2660
രണ്ടാം ഘട്ടത്തില്‍ 325 റൂട്ടുകളിലേക്കാണ് ഉഡാന്‍ പദ്ധതി വ്യാപിപ്പിച്ചിരിക്കുന്നത്. വിമാനസര്‍വ്വീസ് കൂടാതെ ഹെലികോപ്ടര്‍ സര്‍വീസും ഇക്കുറി ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂരിനെ കൂടാതെ ഹംപി, കാര്‍ഗില്‍,ഡര്‍ബാംഗ, ഗംഗ്ടോക് തുടങ്ങിയ നഗരങ്ങളേയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.