കേരള ബാങ്ക് ഫെബ്രുവരി പകുതിയോടെ യാഥാര്‍ഥ്യമാകും

By Web TeamFirst Published Dec 18, 2018, 10:28 AM IST
Highlights

സംസ്ഥാന സഹകരണ ബാങ്കിന്‍റെ നൂതന ബാങ്കിങ് സേവനങ്ങള്‍ക്ക് ഉദ്ഘാടനവേളയിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. നിലവില്‍ ബാങ്കിങ് ഭീമന്മാര്‍ വലിയ തുകയാണ് വിവിധ സേവനങ്ങള്‍ക്കായി ഉപഭോക്താക്കളില്‍ നിന്ന് ഇടാക്കുന്നത്. കേരള ബാങ്ക് രൂപീകരണത്തോടെ ഇത്തരം  പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.
 
തിരുവനന്തപുരം: വരുന്ന ഫെബ്രുവരി പകുതിയോടെ കേരള ബാങ്ക് യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സംസ്ഥാനത്തെ സഹകരണ മേഖലയെ ആധുനികവല്‍ക്കരിക്കാനാണ് കേരള ബാങ്കിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടും.

സംസ്ഥാന സഹകരണ ബാങ്കിന്‍റെ നൂതന ബാങ്കിങ് സേവനങ്ങള്‍ക്ക് ഉദ്ഘാടനവേളയിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. നിലവില്‍ ബാങ്കിങ് ഭീമന്മാര്‍ വലിയ തുകയാണ് വിവിധ സേവനങ്ങള്‍ക്കായി ഉപഭോക്താക്കളില്‍ നിന്ന് ഇടാക്കുന്നത്. കേരള ബാങ്ക് രൂപീകരണത്തോടെ ഇത്തരം  പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.

മൊബൈലിലൂടെ ഏത് സമയത്തും പണം കൈമാറ്റം ചെയ്യാന്‍ കഴിയുന്ന ഐഎംപിഎസ്, മൊബൈല്‍ ബാങ്കിങ്, ബാങ്കിന് സ്വന്തമായി തന്നെ നേരിട്ട് ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, റിസര്‍വ് ബാങ്കിന്‍റെ ബാങ്കിങ് ഇടപാടുകളുടെ ഏറ്റവും നൂതന സാങ്കേതിക വിദ്യയായ ഇ-കുബേര്‍, സ്വന്തമായി ഐഎഫ്എസ് കോഡ് എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി ഇന്നലെ നിര്‍വഹിച്ചത്. 
 
click me!