ബജറ്റിൽ വൻ പ്രഖ്യാപനങ്ങൾ നടത്തി മന്ത്രി; ആർആർടിഎസ് കേരളത്തിൽ, സ്ത്രീ തൊഴിലാളികൾക്ക് വിശ്രമിക്കാൻ ഹബ്ബുകൾ

Published : Jan 29, 2026, 10:09 AM ISTUpdated : Jan 29, 2026, 10:18 AM IST
kn balagopal

Synopsis

ആർആർടിഎസ് കേരളത്തിൽ നടപ്പിലാക്കുമെന്നും നാല് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുകയെന്നും മന്ത്രി. നഗര മെട്രോകളെ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ പ്രാരംഭ പ‌വർത്തനത്തിന് 100 കോടി ബജറ്റിൽ പ്രഖ്യാപിച്ച് മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വൻ പ്രഖ്യാപനങ്ങൾ നടത്തി ധനമന്ത്രി കെഎൻ ബാല​ഗോപാലിൻ്റെ ബജറ്റ്. ആർആർടിഎസ് കേരളത്തിൽ നടപ്പിലാക്കുമെന്നും നാല് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു. നഗര മെട്രോകളെ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ പ്രാരംഭ പ‌വർത്തനത്തിന് 100 കോടി ബജറ്റിൽ പ്രഖ്യാപിച്ചു. എംസി റോഡ് വികസനത്തിനായി 5317 കോടി രൂപ കിഫ് ബിയിൽ നിന്ന് നീക്കിവെച്ചു. വർക്ക് നിയർ ഹോം പദ്ധതി 200 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും സ്ത്രീകളുടെ തൊഴിൽ പരിശീലനത്തിനായി പഞ്ചായത്ത് തല സ്കിൽ കേന്ദ്രങ്ങൾക്കായി 20 കോടി നീക്കിവെക്കുന്നതായും മന്ത്രി പറഞ്ഞു.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ

സൗരോർജ്ജം സംഭരിച്ച് വിതരണം ചെയ്യാൻ പഞ്ചായത്തുകൾ തോറും പദ്ധതി

ബ്ളൂ എക്കോണമിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 10 കോടി

നഗരങ്ങളിൽ കേരള കലാകേന്ദ്രങ്ങൾ 10 കോടി

സ്ത്രീ തൊഴിലാളികൾക്ക് വിശ്രമിക്കാൻ ഹബ്ബുകൾ

പരിസ്ഥിതി സൗഹ്യദ ഓട്ടോകൾ വാങ്ങാൻ 40,000 രൂപ സഹായം

തൊഴിലുറപ്പ് പദ്ധതി 1000 കോടി അധികം വകയിരുത്തി

ഹരിത കർമ്മ സേനക്ക് ഗ്രൂപ്പ് ഇൻഷുറൻസ്

കാൻസർ ലെപ്രസി തുടങ്ങിയ രോഗ ബാധിതരുടെ പെൻഷൻ രണ്ടായിരമാക്കി

ഓട്ടോ ടാക്സി തൊഴിലാളികൾക്കും ഇൻഷുറൻസ്

1 മുതൽ 10 വരെ കുട്ടികൾക്ക് അപകട ഇൻഷുറൻസ്

സർക്കാർ ജീവനക്കാരുടെ മെഡിസെപ് പദ്ധതിയിൽ കൂടുതൽ ആനുകൂല്യങ്ങൾ

വിരമിച്ചവർക്ക് പുതിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി

പൊതു മേഖല സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്കും മെഡി സെപ്പ് മാതൃകയിൽ ഇൻഷുറൻസ്

അപകടങ്ങളിൽ പെട്ടവർക്ക് ചികിത്സക്കായി പുതിയ പദ്ധതി

നേറ്റിവിറ്റി കാർഡ് 20 കോടി

റോഡ് അപകടത്തിൽ പെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിൽസ. സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ചികിൽസ നൽകുമെന്നും ഇതിനായി 15 കോടി പദ്ധതിക്ക് വകയിരുത്തിയെന്നും മന്ത്രി

കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ്. 50 കോടി വകയിരുത്തി

കേര പദ്ധതിക്ക് 100 കോടി

മനുഷ്യ -മൃഗ സംഘർഷ ലഘൂകരണത്തിന് 100 കോടി

വനവത്കരണത്തിന് 50 കോടി

കുടുംബ ശ്രീ ബജറ്റ് വിഹിതം 95 കോടിയാക്കി

അതിദാരിദ്ര നിർമ്മാർജ്ജന പദ്ധതി തുടരും

തദ്ദേശ സ്ഥാപനങ്ങൾക്ക് രണ്ട് കോടി ഗ്യാപ് ഫണ്ട്

കുട്ടനാട് പാക്കേജിന് 75 കോടി

ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി

നാളികേര മേഖലയിലെ വികസനത്തിന് പ്രത്യേക പദ്ധതി.

 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

Read more Articles on
click me!

Recommended Stories

സ്വർണ്ണം വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണം പോകും
വയനാട് പുനരധിവാസം; ആദ്യ ബാച്ച് വീട് ഫെബ്രുവരി മൂന്നാം വാരമെന്ന് കെ എൻ ബാലഗോപാൽ