ആദായ നികുതിയിൽ ഇളവുകൾ ഉണ്ടാവുമോ?ബജറ്റിലേക്ക് കണ്ണുംനട്ട് കേരളത്തിലെ മധ്യവർഗം

Published : Jan 26, 2026, 10:15 AM IST
Nirmala Sitaraman

Synopsis

12 ലക്ഷമെന്ന വാർഷിക വരുമാന പരിധിയിൽ മാറ്റങ്ങളുണ്ടാകുമോ എന്നാണ് ആകാംക്ഷ. ദമ്പതികൾക്ക് സംയുക്ത റിട്ടേൺ ഫയൽ ചെയ്യാൻ അവസരം നൽകിയാൽ അത് ജനപ്രിയ പ്രഖ്യാപനങ്ങളിൽ ഒന്നായി മാറുമെന്ന പ്രതീക്ഷയാണ് വിദഗ്ധർ പങ്കുവയ്ക്കുന്നത്.

തിരുവനന്തപുരം: ആദായ നികുതിയിൽ ഇളവുകൾക്ക് കൂടുതൽ സാധ്യതയുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കേരളത്തിലെ മധ്യവർഗം. 12 ലക്ഷമെന്ന വാർഷിക വരുമാന പരിധിയിൽ മാറ്റങ്ങളുണ്ടാകുമോ എന്നാണ് ആകാംക്ഷ. ദമ്പതികൾക്ക് സംയുക്ത റിട്ടേൺ ഫയൽ ചെയ്യാൻ അവസരം നൽകിയാൽ അത് ജനപ്രിയ പ്രഖ്യാപനങ്ങളിൽ ഒന്നായി മാറുമെന്ന പ്രതീക്ഷയാണ് വിദഗ്ധർ പങ്കുവയ്ക്കുന്നത്.

ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിൽ കണ്ണും നട്ടിരിപ്പാണ് കേരളത്തിലെ മധ്യവർഗം. തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ആദായ നികുതി ഇളവുകൾക്ക് സാധ്യത ഉണ്ടോ എന്നതാണ് ആകാംക്ഷ. കഴിഞ്ഞ വർഷത്തെ ബജറ്റിൽ ഉണ്ടായ വൻ പ്രഖ്യാപനങ്ങളുടെ തുടർച്ച ഇത്തവണ കാണുമോ? 12 ലക്ഷം വരെ വാർഷിക വരുമാനം ഉള്ളവരെ ആദായ നികുതിയിൽ നിന്ന് കഴിഞ്ഞ തവണ ഒഴിവാക്കിയെങ്കിൽ ഇത്തവണ അത് 13 ലക്ഷം വരെയെങ്കിലും ഉയർത്തിയേക്കുമെന്ന സൂചനകളുണ്ട്. ശമ്പള വരുമാനക്കാരുടെ 75000 സ്റ്റാൻഡേഡ് ഡിഡക്ഷൻ ഒരു ലക്ഷമാക്കി മാറ്റുമെന്ന പ്രതീക്ഷയും വിദഗ്ദർക്കുണ്ട്. ഇതുവഴി പുതിയ നികുതി സമ്പ്രദായത്തിലേക്ക് കൂടുതൽ പേരെ എത്തിക്കാനും കഴിയും.

പുതിയ നികുതി സമ്പ്രദായത്തിലേക്കു പരമാവധി പേരെ എത്തിക്കാൻ തന്നെയാണ് ധന വകുപ്പ് ലക്ഷ്യമിടുന്നത്. അതുകൊണ്ടു തന്നെ പുതിയ സ്കീമിനെ കൂടുതൽ ആകർഷകമാക്കാൻ ധനമന്ത്രി നിർമല സീതാരാമൻ എത്രത്തോളം ഉദാരമായ പുതിയ നിർദേശങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തുമെന്നാണ് നികുതിദായകർ ആകാംക്ഷയോടെ ഉറ്റു നോക്കുന്നത്.

 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

Read more Articles on
click me!

Recommended Stories

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ - ക്വാളിറ്റി കെയർ ഇന്ത്യ ലയനം; ഓഹരി ഉടമകളുടെയും കടപ്പത്ര ഉടമകളുടെയും യോഗം വിളിച്ചുചേർക്കാൻ ഉത്തരവിട്ട് എൻസിഎൽടി
ഗ്രീന്‍ലന്‍ഡിനായി ട്രംപിന്റെ 'വാശി': യുഎസ് ഉല്‍പന്നങ്ങള്‍ക്ക് യൂറോപ്പ് കനത്ത നികുതി ചുമത്തിയേക്കും