എം ടിയെ പരാമര്‍ശിച്ച് ബജറ്റിന്റെ തുടക്കം

By Web DeskFirst Published Mar 2, 2017, 10:07 PM IST
Highlights

സംസ്ഥാന ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ച് തുടങ്ങി. സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരെ പരാമര്‍ശിച്ചാണ് തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങിയത്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് എം ടി വാസുദേവന്‍ നായര്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ വിവാദത്തെ ഓര്‍മ്മപ്പെടുത്തുകയായിരുന്നു തോമസ് ഐസക്. ജനജീവിതത്തെ മനസ്സിലാക്കിയതാണ് എംടിയുടെയും മറ്റു എഴുത്തുകാരുടെയും കൃതികളെന്നും അതുകൊണ്ട് അതുമായി ചേര്‍ത്താണ് ബജറ്റ് അവതരണം നടത്തുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

ബജറ്റില്‍ തുടര്‍ന്നും തോമസ് ഐസക് എം ടി വാസുദേവന്‍ നായരെ പരാമര്‍ശിച്ചു. എംടി ജനിച്ച വര്‍ഷമാണ് മലബാറില്‍ മരുമക്കത്തായ നിയമം നടപ്പിലാകുന്നത്.1933ല്‍. അദ്ദേഹത്തിന്റെ 14 വയസ്സുള്ളപ്പോഴാണ് ഇന്ത്യ സ്വതന്ത്രമാകുന്നത്. കേരളപ്പിറവി ഇരുപത്തിമൂന്നാമത്തെ വയസ്സിലും. ഭൂപരിഷ്കരണമടക്കമുള്ള വലിയ സാമൂഹിക പരിഷ്കരണ കാലഘട്ടത്തിലാണ് അദ്ദേഹത്തിന്റെ ബാല്യകൗമാര യൗവന കാലങ്ങള്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ആദ്യകാല കഥകളിലും നോവലുകളിലുമെല്ലാം പഴയ കേരളം വിശേഷിച്ച് മലബാര്‍ നിറഞ്ഞു നില്‍ക്കുന്നു. ഏതു ചരിത്രഗ്രന്ഥത്തേക്കാളും സൂക്ഷ്മതയോടെ ആ കാലവും മാറ്റവും അദ്ദേഹം അവതരിപ്പിക്കുന്നു. അല്ല അനുഭവിപ്പിക്കുന്നു- തോമസ് ഐസക് പറയുന്നു. നാലുകെട്ടിലെ അപ്പുണ്ണിയെ കുറിച്ചും തോമസ് ഐസക് പരാമര്‍ശിച്ചു.

 

click me!