ബജറ്റ് വിവരങ്ങള്‍ ഇന്ന് ഇറങ്ങിയ പത്രത്തില്‍ വന്നെന്ന് ആരോപണം

Published : Mar 03, 2017, 11:39 AM ISTUpdated : Oct 05, 2018, 02:00 AM IST
ബജറ്റ് വിവരങ്ങള്‍ ഇന്ന് ഇറങ്ങിയ പത്രത്തില്‍ വന്നെന്ന് ആരോപണം

Synopsis

തിരുവനന്തപുരം: ഇന്ന് പുറത്തിറങ്ങിയ പത്രത്തില്‍ ബജറ്റ് വിവരങ്ങള്‍ അച്ചടിച്ചുവന്നെന്ന് മുന്‍ധനകാര്യ മന്ത്രി കെ.എം മാണിയും പി.സി ജോര്‍ജ്ജും ആരോപിച്ചു. ബജറ്റ് അവതരണത്തിന് ശേഷം നിയമസഭയിലെ മീഡിയാ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മാണിയും പി.സി ജോര്‍ജ്ജും ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇത് പത്രക്കാരുടെ മിടുക്കാണെന്നയിരുന്നു പി.സി ജോര്‍ജ്ജ് പറഞ്ഞത്.

ഇന്ന് രാവിലെ ചാല കമ്പോളത്തില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍ പൊതിഞ്ഞു നല്‍കിയ പത്രത്തില്‍ ഇന്നത്തെ ബജറ്റ് പ്രസംഗം അച്ചടിച്ചു വന്നെന്നാണ് മാണി ആരോപിച്ചത്. ബജറ്റ് ചോര്‍ന്ന സാഹചര്യത്തില്‍ തോമസ് ഐസകിനെ മാറ്റി, മറ്റൊരു ധനമന്ത്രിയെ മുഖ്യമന്ത്രി നിയമിക്കണമെന്നും പിന്നീട് വീണ്ടും ബജറ്റ് അവതരിപ്പിക്കണമെന്നും മാണി ആവശ്യപ്പെട്ടു. ചോര്‍ന്ന ബജറ്റിന് വെറും കടലാസിന്റെ വില മാത്രമേ ഉള്ളൂവെന്നും മാണി പറഞ്ഞു. ബജറ്റിലെ ഭാഗങ്ങള്‍ അച്ചടിച്ചെന്ന് പറയപ്പെടുന്ന പത്രവുമായാണ് പി.സി ജോര്‍ജ്ജ് വാര്‍ത്താ സമ്മേളനം നടത്തിയത്.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

പിഎഫ് പിൻവലിക്കൽ ഈസിയാകും, പാൻ കാർഡ് അധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ മുട്ടൻപണി; 2026ൽ ബാങ്കിങ് നിയമങ്ങളിൽ മാറ്റങ്ങൾ, അറിയേണ്ടതെല്ലാം
ചില്ലറയല്ല ഈ മാറ്റങ്ങൾ! ആധാർ കാർഡ്, പാൻ കാർഡ് , പാസ്പോർട്ട് തുടങ്ങിയവക്ക് 2025 ൽ വന്ന 'അപ്ഡേഷനുകൾ' നോക്കാം