യുഎഇയില്‍ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് സമ്മാനം

Published : Oct 18, 2017, 10:29 AM ISTUpdated : Oct 04, 2018, 07:05 PM IST
യുഎഇയില്‍ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് സമ്മാനം

Synopsis

ദുബായ്: യുഎഇയില്‍ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് സമ്മാനം. മലേഷ്യയില്‍ സ്ഥിരതാമസമാക്കിയ മലയാളി പ്രഭാകരന്‍ എസ്. നായര്‍ക്ക് ആറര കോടി രൂപയാണു സമ്മാനമായി ലഭിച്ചത്. കോടികള്‍ സമ്മാനം ലഭിക്കുന്ന 13മത്തെ ഇന്ത്യാക്കാരനാണ് പ്രഭാകരന്‍ എസ് നായര്‍. 254ാമത് സീരീസ് നറുക്കെടുപ്പിലാണ് 1348 നമ്പര്‍ ടിക്കറ്റിന് സമ്മാനം ലഭിച്ചത്. 

കഴിഞ്ഞ ദിവസം, മറ്റൊരു സര്‍പ്രൈസ് നറുക്കെടുപ്പില്‍ മുഹമ്മദ് ഷബീറിന് ബിഎംഡബ്ല്യു എസ് 1000 ആര്‍ ആര്‍ സമ്മാനമായി ലഭിച്ചിരുന്നു. സെപ്തംബറില്‍ നടന്ന നറുക്കെടുപ്പില്‍ സമ്മാനം നേടിയ കളപ്പറമ്പത്ത് മുഹമ്മദ് അലി മുസ്തഫയ്ക്ക് 10 യുഎസ് ഡോളറിന്റെ ചെക്ക് ഡ്യുട്ടി ഫ്രീ അധികൃതര്‍ കൈമാറി. മൂന്ന് പതിറ്റാണ്ടിലേറെ യുഎഇയില്‍ സെയില്‍സ് മാനായി ജോലി ചെയ്തിരുന്ന 58കാരന്‍ ഒരു മാസം മുന്‍പ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയിരുന്നു.

അവസാനമായി വിമാനം കയറുന്നതിന് മുന്‍പ് എടുത്ത ടിക്കറ്റ് ആണ് മുഹമ്മദ് അലി മുസ്തഫയ്ക്ക് ഭാഗ്യം കൊണ്ടുവന്നത്. അടുത്തിടെ മലയാളിയായ കാപ്പിലങ്ങാട്ട് വേലു വേണുഗോപാലന്‍ എന്നയാള്‍ക്ക് 25ാമത് നറുക്കെടുപ്പില്‍ ആറര കോടി രൂപ സമ്മാനം ലഭിച്ചിരുന്നു. 

ഓഗസ്റ്റില്‍ നടന്ന നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ ബ്രോന്‍വിന്‍ എസ്.മുന്‍സ് എന്നയാള്‍ക്കായിരുന്നു സമ്മാനം. മേയില്‍ നടന്ന മലയാളി വീട്ടമ്മ ശാന്തി അച്യുതന്‍കുട്ടി 6.4 കോടി രൂപ എന്നിവര്‍ക്കും സമ്മാനം ലഭിച്ചു.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

Gold Rate Today: ഒരു ലക്ഷം കടന്നിട്ടും നിലംതൊടാതെ സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം
ആദായനികുതി റിട്ടേണില്‍ തെറ്റുപറ്റിയോ? തിരുത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം; ഡിസംബര്‍ 31 കഴിഞ്ഞാല്‍ എന്തുചെയ്യും?