കൊച്ചി അഡ്വര്‍ടൈസിംഗ് ഉച്ചകോടി: സമാപന സമ്മേളനത്തില്‍ ടെന്നീസ് ഇതിഹാസം ആന്ദ്രേ അഗാസി എത്തും

Published : Feb 21, 2019, 02:27 PM IST
കൊച്ചി അഡ്വര്‍ടൈസിംഗ് ഉച്ചകോടി: സമാപന സമ്മേളനത്തില്‍ ടെന്നീസ് ഇതിഹാസം ആന്ദ്രേ അഗാസി എത്തും

Synopsis

പരസ്യ മേഖലയിലെ പ്രമുഖ ബ്രാൻഡുകള്‍ എത്തുന്നതിനൊപ്പം പുത്തൻ ആശയങ്ങളുടെ ചർച്ച വേദി കൂടിയാകുകയാണ് രാജ്യാന്തര അഡ്വര്‍ടൈസിംഗ് അസോസിയേഷന്റെ ആഗോള ഉച്ചകോടി. 25 രാജ്യങ്ങളിൽ നിന്നുള്ള പരസ്യ മേഖലയിലെ പ്രമുഖര്‍ ആണ് വേദിയിൽ എത്തുക. 

കൊച്ചി: രാജ്യാന്തര അഡ്വര്‍ടൈസിംഗ് അസോസിയേഷന്റെ ആഗോള ഉച്ചകോടിയുടെ സമാപന സമ്മേളനത്തില്‍ മുന്‍ ലോക ടെന്നീസ് താരം ആന്ദ്രേ അഗാസി മുഖ്യാതിഥിയാകും. പരസ്യ ലോകത്തെ രാജ്യാന്തര പ്രമുഖര്‍ പങ്കെടുക്കുന്ന ഉച്ചകോടിയ്ക്ക് കൊച്ചിയാണ് വേദി. ആദ്യ ദിനം അമിതാഭ് ബച്ചനായിരുന്നു മുഖ്യാതിഥി.

പരസ്യ മേഖലയിലെ പ്രമുഖ ബ്രാൻഡുകള്‍ എത്തുന്നതിനൊപ്പം പുത്തൻ ആശയങ്ങളുടെ ചർച്ച വേദി കൂടിയാകുകയാണ് രാജ്യാന്തര അഡ്വര്‍ടൈസിംഗ് അസോസിയേഷന്റെ ആഗോള ഉച്ചകോടി. 25 രാജ്യങ്ങളിൽ നിന്നുള്ള പരസ്യ മേഖലയിലെ പ്രമുഖര്‍ ആണ് വേദിയിൽ എത്തുക. ഇന്ത്യയിലെ ഏറ്റവും വിലയേറിയ ബ്രാൻ‍ഡായ അമിതാഭ് ബച്ചനൊപ്പം ക്വാൽകോം ചീഫ് മാർക്കറ്റിങ് ഓഫിസർ പെന്നി ബാൽവിൻ, സ്കൈപ്പ് സ്ഥാപകാംഗമായ ജോനാസ് കെല്‍ബര്‍ഗ് തുടങ്ങിയവരുടെ സാന്നിധ്യമാണ് ഏറ്റവും ശ്രദ്ധേയമായത്.

ഉപഭോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും മാനിക്കുന്ന വാണിജ്യ നയം ഉറപ്പാക്കണമെന്ന് പ്രമുഖ കൺസൾട്ടിംഗ് ഗ്രൂപ്പ് ചെയർമാൻ പോള്‍ ബർക്നെർ പറഞ്ഞു. സാങ്കേതിക വളർച്ച വിപണിയിൽ വലിയ കുതിപ്പുണ്ടാക്കുമെന്നായിരുന്നു ക്വാൽകോം ചീഫ് മാർക്കറ്റിങ് ഓഫിസർ പെന്നി ബാൽവിന്റെ അഭിപ്രായം. ബോളിവുഡ് നടിയും പരസ്യവിപണിയിലെ പ്രിയതാരവുമായ നടി കാജൽ മുഖ്യാതിഥിയായി. 

PREV
click me!

Recommended Stories

​ഗോൾ‍ഡ് ഹാൾമാർക്കിങ്ങിലും കേരളം തന്നെ ഒന്നാമത്! രാജ്യത്തെ പകുതി ജില്ലകളിൽ ഇപ്പോഴും നടപ്പായിട്ടില്ലെന്ന് കണക്കുകൾ
ഓസ്‌കര്‍ 2026: വിജയികള്‍ക്ക് ലഭിക്കുന്ന 'സ്വര്‍ണ്ണ പ്രതിമ'യുടെ വില എത്ര? എന്താണീ 'ഓസ്‌കര്‍ ഇഫക്റ്റ്'