ലേബര്‍ ബ്യൂറോ സ്ഥിതിവിവരക്കണക്ക്; ലോകത്തെ ഏറ്റവും കൂടുതല്‍ തൊഴില്ലായ്മ ഇന്ത്യയില്‍

By Web DeskFirst Published Apr 5, 2018, 3:31 PM IST
Highlights
  • സ്വയം തൊഴില്‍ മേഖലകള്‍ വേണ്ടരീതിയില്‍ മുന്നോട്ട് വരാത്തതാണ് ഇന്ത്യയുടെ സ്ഥിതി കൂടുതല്‍ വഷളാക്കുന്നത്

ദില്ലി: ലേബര്‍ ബ്യൂറോ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ അനുഭവിക്കുന്ന രാജ്യം ഇന്ത്യയാണ്. സ്വയം തൊഴില്‍ മേഖലകള്‍ വേണ്ടരീതിയില്‍ മുന്നോട്ട് വരാത്തതാണ് ഇന്ത്യയുടെ സ്ഥിതി കൂടുതല്‍ വഷളാക്കുന്നതന്നാണ് ലേബര്‍ ബ്യൂറോ റിപ്പോര്‍ട്ട്.  

എന്നാല്‍ 30 സ്ഥലങ്ങളെ ആഗോള ബിസിനസ് അക്സസബിലിറ്റി ഇന്‍ഡക്സിലേക്കെത്തിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്നത് നേട്ടമാണ്. തൊഴിലില്ലായ്മയ്ക്ക് പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് പണത്തിന്‍റെ സമ്പാദനത്തിലെ വിവിധ സാമൂഹിക തട്ടുകള്‍ തമ്മിലുളള അന്തരമാണ്. പണക്കാരനും പാവപ്പെട്ടവനും തമ്മിലുളള വ്യത്യാസം ദിനംപ്രതി വര്‍ദ്ധിച്ചുവരികെയാണ്. 

ജനസംഖ്യ അടിസ്ഥാനത്തില്‍ ഇന്ത്യയാണ് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യം. ഇന്ത്യയിലെ 65 ശതമാനം ആളുകളും 35 വയസ്സിന് താഴെ പ്രായമുളളവരാണ്. അതിനാല്‍ തന്നെ ഇവരെ വ്യക്തമായ നയത്തിന്‍റെ ബലത്തില്‍ ഉപയോഗിച്ചാല്‍ രാജ്യം പുരോഗതിയിലേക്ക് നീങ്ങും. എന്നാല്‍ ഈ വിഭാഗം തൊഴിലില്ലായ്മയിലേക്ക് നീങ്ങുന്നത് രാജ്യത്തിന്‍റെ ധനസ്ഥിതിയെ ദുര്‍ബലപ്പെടുത്തും.

click me!