യാത്രാവാഹനങ്ങളില്‍ എല്‍എന്‍ജി; ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്

By Web TeamFirst Published Oct 27, 2018, 10:24 PM IST
Highlights

മോട്ടോർ വാഹന നയത്തിന് പിന്നാലെ പരീക്ഷണാടിസ്ഥാനത്തില്‍ യാത്രാവാഹനങ്ങളില്‍ എല്‍എന്‍ജി ഇന്ധനമായി ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യത്ത സംസ്ഥാനമാണ് കേരളം. ഡീസലുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയർന്ന ഇന്ധനക്ഷമതയും കുറഞ്ഞ ചെലവുമാണ് എല്‍എന്‍ജിയിലേക്ക് മാറാന്‍ കെഎസ്ആർടിസിയെ പ്രേരിപ്പിക്കുന്നത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകളിലും ബോട്ടുകളിലും പ്രകൃതിവാതകം ഇന്ധനമായി ഉപയോഗിക്കുന്നതിനുള്ള 
നടപടികള്‍  പുരോഗമിക്കുന്നു. ഇതിനായി ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും പെട്രോനെറ്റ് കമ്പനിയും ചേർന്ന് ഉപസമിതി രൂപീകരിച്ചു. 

മോട്ടോർ വാഹന നയത്തിന് പിന്നാലെ പരീക്ഷണാടിസ്ഥാനത്തില്‍ യാത്രാവാഹനങ്ങളില്‍ എല്‍എന്‍ജി ഇന്ധനമായി ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യത്ത സംസ്ഥാനമാണ് കേരളം. ഡീസലുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയർന്ന ഇന്ധനക്ഷമതയും കുറഞ്ഞ ചെലവുമാണ് എല്‍എന്‍ജിയിലേക്ക് മാറാന്‍ കെഎസ്ആർടിസിയെ പ്രേരിപ്പിക്കുന്നത്. ഒപ്പം നിലവില്‍ മണ്ണെണ്ണയും ഡീസലും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബോട്ടുകളിലും പ്രകൃതി വാതകം ഉപയോഗിക്കുന്നതിന്‍റെ സാധ്യത പരിശോധിക്കുന്നുണ്ട്.  

കെഎസ്ആർടിസിയുടെ 100 പുതിയ ബസുകള്‍ എല്‍എന്‍ജിയിലേക്ക് മാറ്റുന്നതിനായുള്ള അധികചിലവ് വഹിക്കാമെന്നാണ് എല്‍എന്‍ജി വിതരണക്കാരായ പെട്രോനെറ്റ് കമ്പനിയുടെ വാഗ്ദാനം. ഒപ്പം എടപ്പാളിലും , കണ്ണൂരിലും, ആനയറയിലും പ്രത്യേകം എല്‍എന്‍ജി കൗണ്ടറുകള്‍ തുടങ്ങാനും ഇന്ന് ചേർന്ന ഉപസമിതി യോഗത്തില്‍ തീരുമാനമായി. ട്രാന്‍സ്പോർട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് സമിതിയുടെ അധ്യക്ഷന്‍.

കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ എന്നീ നഗരങ്ങളില്‍ വായും മലിനീകരണ തോത് അപകടമാംവിധം വർദ്ധിച്ചിട്ടുണ്ടെന്നാണ് ഹരിത ട്രൈബ്യൂണലിന്‍റെ കണ്ടെത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ ഇ-വെഹിക്കിള്‍ നയം അംഗീകരിച്ചത്.
 

click me!