
ദില്ലി: ബിനാമി ഇടപാടുകള്‍ തടയുന്നതിനുള്ള ബില്‍ ലോക്‌സഭ പാസാക്കി. മത സ്ഥാപനങ്ങളുടെ പേരില്‍ ബിനാമി ഇടപാടുകള്‍ അനുവദിക്കില്ലെന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റിലി വ്യക്തമാക്കി. എന്നാല്‍ ഈ സ്ഥാപനങ്ങളിലെ സത്യസന്ധമായ ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്നും മന്ത്രി അറിയിച്ചു
ബിനാമി ഇടപാടുകള്‍ 45 ശതമാനം നികുതി നല്‍കി നിയമപരമാക്കുന്നതിനുള്ള ബില്ലിനാണു ലോക്‌സഭ അംഗീകാരം നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പു ബിനാമി ഇടപാടില്‍ വാങ്ങിയ സ്ഥലമാണെങ്കിലും ഇന്നത്തെ ന്യായവിലയുടെ നികുതിയാണം നല്‍കേണ്ടതു കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ബില്ലിലുണ്ട്. മതസ്ഥാപനങ്ങളുടെ പേരില്‍ ബിനാമി ഇടപാടുകള്‍ അംഗീകരിക്കില്ലെന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റിലി അറിയിച്ചു.
രാജ്യത്തെ വിലക്കയറ്റത്തിനെതിരെ രാജ്യസഭയില്‍ പ്രത്യേകചര്‍ച്ച നടന്നു. വിലക്കയറ്റം തടയുന്നതിനു സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നു പ്രതിപക്ഷം ആരോപിച്ചു. ചില ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമാണു വില വര്‍ദ്ധിച്ചതെന്നും കാലാവസ്ഥയാണു കാരണമെന്നും മറുപടി പറഞ്ഞ കേന്ദ്രഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍ പറഞ്ഞു.
മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ കോണ്‍ഗ്രസ് സഭയില്‍ നിന്ന് വാക്കൗട്ട് നടത്തി.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.