ചരക്ക് സേവന നികുതി ബില്‍ ഇന്ന് വീണ്ടും ലോക്‌സഭയില്‍

By Web DeskFirst Published Aug 8, 2016, 2:02 AM IST
Highlights

ചരക്കുസേവന നികുതി ബില്‍ ഒന്‍പത് മാറ്റങ്ങളോടെയാണ് രാജ്യസഭ പാസ്സാക്കിയത്. ഈ സാഹചര്യത്തിലാണ് അനുമതിക്കായി ബില്ല് വീണ്ടും ലോക്‌സഭയില്‍ എത്തുന്നത്. ഇന്ന് സഭയില്‍ ഹാജരാകണമെന്ന് കാണിച്ച് ബി.ജെ.പി എം.പിമാര്‍ക്ക് വിപ്പ് നല്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ബില്ലിന്റെ ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കും. രാജ്യസഭയില്‍ ഈ പ്രധാനപ്പെട്ട ബില്‍ പാസ്സാക്കിയപ്പോള്‍ നരേന്ദ്ര മോദി ഇല്ലായിരുന്നു. പ്രധാനമന്ത്രി പാര്‍ലമെന്റിനെ അവഗണിക്കുന്നതിന് തെളിവാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മോദി ഇടപെട്ട് സംസാരിക്കാനുള്ള തീരുമാനം എടുത്തത്. 122ാം ഭേദഗതി എന്ന നിലയ്‌ക്കാണ് ബില്‍ പാര്‍ലമെന്റില്‍ കൊണ്ടു വന്നത്. എന്നാല്‍ ഇന്ന് നൂറ്റിയൊന്നാം ഭേദഗതിയായിട്ടാവും ബില്ല് പാസ്സാക്കുക. 

ലോക്‌സഭ അനുമതി നല്കിക്കഴിഞ്ഞാല്‍ രാഷ്‌ടപതി ബില്ല് സംസ്ഥാനങ്ങളുടെ അനുമതിക്കായി അയയ്‌ക്കും. പകുതി സംസ്ഥാന നിയമസഭകളെങ്കിലും ബില്ല് പാസ്സാക്കണം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഈ മാസം ഇരുപത്തിയേഴിന് ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ വിളിച്ചിട്ടുണ്ട്. ഭരണഘടനാ ഭേദഗതി പാസ്സായാലുടന്‍ ജി.എസ്.ടി നിലവില്‍ വരും എന്ന മട്ടില്‍ നടക്കുന്ന പ്രചരണം അവസാനിപ്പിക്കണമെന്ന് സിപിഎം ഇന്ന് ചര്‍ച്ചയില്‍ ആവശ്യപ്പെടും.

click me!