
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ചരക്ക് ലോറികള്‍ നടത്തിവരുന്ന സമരം ജനം ജീവിത്തെ ബാധിച്ച് തുടങ്ങി. വ്യാഴാഴ്ച്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ച അനിശ്ചിതകാല സമരത്തിന്‍റെ ചലനങ്ങള്‍ പൊതുവിപണിയില്‍ ഇന്നലെയേടെ ദൃശ്യമായി.
പച്ചമുളക്, സവാള, ഉരുളക്കിഴങ്ങ്, വെണ്ട തുടങ്ങിയവയുടെ വിലയില്‍ വര്‍ദ്ധനവുണ്ട്. പച്ചമുളക് വില കിലേയ്ക്ക് 80 രൂപവരെയായി ഉയര്‍ന്നു. സവാളയ്ക്ക് വില 30 ലേക്കെത്തി. ഉരുളക്കിഴങ്ങ് 40 രൂപയിലേക്കും കയറി. ഡീസല്‍ വില വര്‍ദ്ധനവ്, തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധവ്, ടോള്‍ പിരിവ് വര്‍ദ്ധന എന്നിവയില്‍ പ്രതിഷേധിച്ചാണ് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് രാജ്യവ്യാപകമായി സമരത്തിന് ആഹ്വാനം നല്‍കിയത്.
സമരം പരിഹാരമാകാതെ മുന്നോട്ട് പോകുന്നത് ജനങ്ങളുടെ ജീവിതച്ചിലവ് ഉയരാന്‍ കാരണമായേക്കും. സംസ്ഥാനത്ത് നിലവില്‍ ഭക്ഷ്യവസ്തുക്കളുടെ ക്ഷമം അനുഭവപ്പെടുന്നില്ല. സമരം പ്രഖ്യാപിക്കുന്നതിന് മുന്‍പ് പുറപ്പെട്ട ലോറികളില്‍ സംസ്ഥാനത്തെത്തിയ ഭക്ഷ്യവസ്തുക്കളാണ് ക്ഷാമം അനുഭവപ്പെടാതിരിക്കാന്‍ കാരണമായി വ്യാപാരികള്‍ പറയുന്നത്. എന്നാല്‍, ലോറി സമരത്തിന്‍റെ മറവില്‍ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കാന്‍ ചില ലോബികളുടെ പ്രവര്‍ത്തനം നടക്കുന്നതായും സംശയമുണ്ട്.