പാചക വാതകം: ഇന്ത്യ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യം

By Web TeamFirst Published Feb 7, 2019, 10:00 AM IST
Highlights

2016 മെയ് ഒന്ന് മുതല്‍ ആരംഭിച്ച പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന വഴി 6.31 കോടി പാചക വാതക കണക്ഷനുകള്‍ പാവപ്പെട്ടവര്‍ക്ക് നല്‍കാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. 

ദില്ലി: ആഗോളതലത്തില്‍ എല്‍പിജി ഉപഭോഗത്തിന്‍റെ കാര്യത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തിയെന്ന് ഓയില്‍ സെക്രട്ടറി എംഎം കുട്ടി. ദില്ലിയില്‍ നടന്ന എല്‍പിജി ഉച്ചകോടിയിലാണ് ഓയില്‍ സെക്രട്ടറിയുടെ പരാമര്‍ശമുണ്ടായത്. 2025 ആകുമ്പോഴേക്കും എല്‍പിജി ആവശ്യകതയില്‍ 34 ശതമാനത്തിന്‍റെ വര്‍ധവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

മലിനീകരണം കൂടുതലുണ്ടാക്കുന്ന പരമ്പരാഗതമായി പാചകത്തിന് ഉപയോഗിക്കുന്ന ഇന്ധനങ്ങള്‍ക്ക് പകരം രാജ്യത്ത് എല്‍പിജി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികളെടുത്ത് വരുകയാണ്. 2016 മെയ് ഒന്ന് മുതല്‍ ആരംഭിച്ച പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന വഴി 6.31 കോടി പാചക വാതക കണക്ഷനുകള്‍ പാവപ്പെട്ടവര്‍ക്ക് നല്‍കാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. 

click me!