അവര്‍ എല്ലാം 'ബംഗാളികളല്ല'!: സര്‍ക്കാരിന്‍റെ കണക്കുകള്‍ ഇങ്ങനെ

By Web TeamFirst Published Feb 6, 2019, 11:26 AM IST
Highlights

എണ്ണം കുറവാണെങ്കിലും രാജ്യതലസ്ഥാനമായ ദില്ലി, ഗോവ, കേന്ദ്ര ഭരണപ്രദേശമായ ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ എന്നിവടങ്ങളില്‍ നിന്നുളള തൊഴിലാളികളും കേരളത്തിലെ വിവിധ തൊഴിലിടങ്ങളില്‍ പണിയെടുക്കുന്നുണ്ട്. 
 

തിരുവനന്തപുരം: കേരളത്തില്‍ തൊഴിലെടുക്കുന്നവരില്‍ കാശ്മീര്‍ മുതല്‍ തമിഴ്നാട്ടില്‍ നിന്നുളളവര്‍ വരെയുണ്ടെന്ന് കണക്കുകള്‍. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുളള ആവാസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി തൊഴില്‍ വകുപ്പ് നല്‍കിയ രജിസ്ട്രേഷനിലാണ് വിശദ വിവരങ്ങളുളളത്. 

വിവിധ സംസ്ഥാനങ്ങളിലെ ഇരുന്നൂറോളം ജില്ലകളില്‍ നിന്നുളളവരാണ് ഇതര സംസ്ഥാന തൊഴിലാളികളായി കേരളത്തിലുളളത്. ബംഗാള്‍, അസം, ഒഡീഷ, ബിഹാര്‍, തമിഴ്നാട്, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ് ഭൂരിപക്ഷം തൊഴിലാളികളും. 

എണ്ണം കുറവാണെങ്കിലും രാജ്യതലസ്ഥാനമായ ദില്ലി, ഗോവ, കേന്ദ്ര ഭരണപ്രദേശമായ ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ എന്നിവടങ്ങളില്‍ നിന്നുളള തൊഴിലാളികളും കേരളത്തിലെ വിവിധ തൊഴിലിടങ്ങളില്‍ പണിയെടുക്കുന്നുണ്ട്. 

ബംഗാളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ പണിയെടുക്കുന്നത്. ഇതില്‍ തന്നെ ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നുളളവരാണ് കൂടുതല്‍. ഇതുകൊണ്ടാകാം കേരളത്തില്‍ തൊഴിലെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ബംഗാളികള്‍ എന്ന ഓമനപ്പേര് ലഭിക്കാന്‍ കാരണം.  ഒന്നര ലക്ഷത്തോളം പേരാണ് ബംഗാളില്‍ നിന്ന് ഇതര സംസ്ഥാന തൊഴിലാളികളായി കേരളത്തിലുളളത്. ഗോവയില്‍ നിന്നാണ് നിലവില്‍ ഏറ്റവും കുറവ് തൊഴിലാളികള്‍ കേരളത്തിലൂളളത്.

ആവാസ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ജനുവരി 20 വരെ 3,57,028 ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് തൊഴില്‍ വകുപ്പ് രജിസ്ട്രേഷന്‍ നല്‍കിയിട്ടുളളത്. 

click me!