
ബാംഗ്ലൂര്‍: ഇന്ത്യന്‍ വ്യോമസേനയ്ക്കായി 110 ഫൈറ്റര്‍ വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രമുഖ വിമാന നിര്‍മ്മാണ കമ്പനിയായ ബോയിങ് എത്തുന്നു. ഹിന്ദുസ്ഥാന്‍ എയ്റേനേട്ടിക്കല്‍ ലിമിറ്റഡ് (എച്ച്.എ.എല്‍) മഹേന്ദ്ര ഡിഫന്‍സ് സിസ്റ്റം (എം.ഡി.എസ്) എന്നിവരുമായി കൈകോര്‍ത്താണ് യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുക.
സൂപ്പര്‍ഹോണറ്റ് ഫൈറ്റര്‍ ജെറ്റുകളാണ് സംയുക്തസംരംഭത്തില്‍ നിര്‍മ്മിക്കുക. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിമാനങ്ങള്‍ നിര്‍മ്മിക്കുക. അഡ്വാന്‍സിഡ് മീഡിയം കേംപാക്റ്റ് എയര്‍ക്രാഫ്റ്റ് പ്രോഗ്രാം എന്നാണ് നിര്‍മ്മാണ പദ്ധതിയുടെ പേര്.
ഇന്ത്യയിലെ ഏക യുദ്ധവിമാന നിര്‍മ്മാണ കമ്പനിയാണ് എച്ച്.എ.എല്‍. എം.ഡി.എസ്. ചെറിയ യാത്ര വിമാനങ്ങളുടെ നിര്‍മ്മാതാക്കളും. പൊതു - സ്വകാര്യ കമ്പനികളുടെ ഈ കൂട്ടായ്മയാണ് ആഗോള വിമാന നിര്‍മ്മാണ ഭീമനായ ബോയിങുമായി കൈകോര്‍ത്ത് ഫൈറ്റര്‍ ജെറ്റുകളുടെ നിര്‍മ്മാണ മേഖലയിലേക്ക് ചുവടുവയ്ക്കുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.