അവന്‍ ഇറങ്ങുന്നു, ഹോങ്കോംഗ് ഓഹരി വിപണിയിലേക്ക് ആലിബാബ വരുന്നു

By Web TeamFirst Published Jun 16, 2019, 5:57 PM IST
Highlights

ആലിബാബയുടെ ഐപിഒ യാഥാര്‍ത്ഥ്യമായാല്‍ ഹോങ്കോംഗ് സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒകളിലൊന്നാകുമത്. 

ഹോങ്കോംഗ്: ബഹുരാഷ്ട്ര ചൈനീസ് കമ്പനിയായ ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ്സ് ലിമിറ്റഡ് ഹോങ്കോംഗ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ അപേക്ഷ സമര്‍പ്പിച്ചു. ഹോങ്കോംഗ് വിപണിയില്‍ ഐപിഒയ്ക്ക് (പ്രാഥമിക ഓഹരി വില്‍പ്പന) വേണ്ടിയുളള നടപടികള്‍ക്കും ആലിബാബ തുടക്കം കുറിച്ചതായാണ് വിവരം.  ഐപിഒയ്ക്ക് നേതൃത്വം നല്‍കാന്‍ ചൈന ഇന്‍റര്‍ നാഷണല്‍ കാപ്പിറ്റല്‍ കോര്‍പ് (സിഐസിസി), ക്രെഡിറ്റ് സ്യൂസ് ഗ്രൂപ്പ് എജി എന്നിവരെ കമ്പനി തെരഞ്ഞെടുത്തതായാണ് വിവരം.

ആലിബാബയുടെ ഐപിഒ യാഥാര്‍ത്ഥ്യമായാല്‍ ഹോങ്കോംഗ് സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒകളിലൊന്നാകുമത്. ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എഐഎ ഗ്രൂപ്പ് 2010 ല്‍ നടത്തിയ ഐപിഒ ആണ് ഹോങ്കോംഗ് ഓഹരി വിപണി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐപിഒ. 
 

click me!