അരാംകോ അതിശയിപ്പിക്കുന്നു; എല്ലാവരെയും ഞെട്ടിച്ച് മൂല്യം കുതിച്ചുയരുന്നു

Web Desk   | Asianet News
Published : Jan 12, 2020, 10:17 PM IST
അരാംകോ അതിശയിപ്പിക്കുന്നു; എല്ലാവരെയും ഞെട്ടിച്ച് മൂല്യം കുതിച്ചുയരുന്നു

Synopsis

ഐപിഒയ്ക്ക് കൂടുതല്‍ ആവശ്യകത ഉണ്ടാകുമ്പോള്‍ ഗ്രീന്‍ഷൂ ഓപ്ഷന്‍ വഴിയോ കൂടുതല്‍ ഓഹരി നീക്കിവയ്‌ക്കല്‍ പ്രക്രിയ വഴിയോ കൂടുതല്‍ ഓഹരികള്‍ കളത്തിലിറക്കാന്‍ അനുവദിക്കാറുണ്ട്.  

റിയാദ്: സൗദി സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ സൗദി അരാംകോ ഞായറാഴ്ച 450 മില്യൺ ഓഹരികൾ കൂടി വിൽക്കാൻ "ഗ്രീൻഷൂ ഓപ്ഷൻ" ഉപയോഗിച്ചു.  ഇതോടെ ആരാംകോയുടെ പ്രാഥമിക ഓഹരി വില്‍പ്പനയുടെ (ഐപിഒ) മൂല്യം 29.4 ബില്യൺ ഡോളറായി ഉയര്‍ന്നതായി ഗോൾഡ്മാൻ സാച്ച്സ് ഗ്രൂപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

32 റിയാലിൽ (8.53 ഡോളർ) 3 ബില്യൺ ഓഹരികൾ വിറ്റുകൊണ്ട് അരാംകോ തുടക്കത്തിൽ 25.6 ബില്യൺ ഡോളർ ഐപിഒയിലൂടെ ഡിസംബറില്‍ സമാഹരിച്ചിരുന്നു. ബുക്ക് ബിൽഡിംഗ് പ്രക്രിയയിൽ നിക്ഷേപകർക്ക് അധിക ഓഹരികൾ അനുവദിച്ചതായി അരാംകോ പറഞ്ഞു.

ഐപിഒയ്ക്ക് കൂടുതല്‍ ആവശ്യകത ഉണ്ടാകുമ്പോള്‍ ഗ്രീന്‍ഷൂ ഓപ്ഷന്‍ വഴിയോ കൂടുതല്‍ ഓഹരി നീക്കിവയ്‌ക്കല്‍ പ്രക്രിയ വഴിയോ കൂടുതല്‍ ഓഹരികള്‍ കളത്തിലിറക്കാന്‍ അനുവദിക്കാറുണ്ട്.  

PREV
click me!

Recommended Stories

രൂപ റെക്കോർഡ് ഇടിവിൽ; ഡോളറിനെതിരെ പിടിച്ചുനിൽക്കാനാകുന്നില്ല, വിനിമയ നിരക്ക് 90 രൂപ 71 പൈസ
പാക് സൈന്യവും ക്രിപ്‌റ്റോ ഇടപാടിലേക്ക്? ദുരൂഹതയുയര്‍ത്തി പാക് സൈനിക മേധാവിയുടെ കൂടിക്കാഴ്ചകള്‍