ചൈന ഇതെന്തിനുള്ള പുറപ്പാട്? കാന്തങ്ങൾക്ക് പിന്നാലെ ഇന്ത്യയിലേക്കുള്ള പ്രത്യേക വളങ്ങളുടെ കയറ്റുമതി തടഞ്ഞു

Published : Jun 26, 2025, 02:38 PM IST
China India

Synopsis

ഈ പുതിയ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിലെ വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കത്തിന് അടിവരയിടുന്നതാണ്

ദില്ലി: ഇന്ത്യയിലേക്കുള്ള ചില വളങ്ങളുടെ കയറ്റുമതി ചൈന കഴിഞ്ഞ രണ്ട് മാസമായി നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട് . റെയര്‍-എര്‍ത്ത് മാഗ്നറ്റിനും തുരങ്കം നിര്‍മിക്കുന്ന യന്ത്രങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പുറമെയാണ് ഈ പുതിയ നടപടി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിലെ വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കത്തിന് അടിവരയിടുന്നതാണിത്. വെള്ളത്തില്‍ ലയിക്കുന്നതും സാവധാനം വിഘടിക്കുന്നതുമായ വളങ്ങള്‍, സൂക്ഷ്മ പോഷക വളങ്ങള്‍, മറ്റ് ഉയര്‍ന്ന ഗുണനിലവാരമുള്ള വളങ്ങള്‍ എന്നിവയുടെ കണ്ടെയ്നറുകള്‍ ചൈനീസ് തുറമുഖങ്ങളില്‍ തടഞ്ഞുവച്ചിരിക്കുകയാണ്. പഴങ്ങള്‍, പച്ചക്കറികള്‍, എന്നിവയ്ക്ക് ഈ വളങ്ങള്‍ അത്യന്താപേക്ഷിതമാണ്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന പ്രത്യേക വളങ്ങളുടെ 80 ശതമാനവും ചൈനയില്‍ നിന്നാണ്.

ഔദ്യോഗികമായി ഒരു നിരോധനവും ഇല്ലെങ്കിലും, ചൈനീസ് അധികാരികള്‍ പരിശോധനകളും നടപടിക്രമങ്ങളിലെ കാലതാമസവും ഉപയോഗിച്ച് കയറ്റുമതി തടയുകയാണെന്ന് സോലബിള്‍ ഫെര്‍ട്ടിലൈസര്‍ ഇന്‍ഡസ്ട്രി അസോസിയേഷന്‍ പറഞ്ഞു. ഏപ്രിലിന് ശേഷം ചൈന ഇന്ത്യയിലേക്കുള്ള റെയര്‍-എര്‍ത്ത് മാഗ്നറ്റ്‌സിന്റെ കയറ്റുമതി ഫലത്തില്‍ മരവിപ്പിച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍, കാറ്റാടി യന്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ് എന്നിവയ്ക്ക് നിര്‍ണായകമായ ഘടകങ്ങളാണ് ഇവ. ഇതുകൂടാതെ, മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് വേണ്ടിയുള്ള ടണല്‍ ബോറിംഗ് മെഷീനുകള്‍ ചൈനീസ് തുറമുഖങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. ജര്‍മ്മന്‍ കമ്പനിയായ ഹെറന്‍ക്‌നെക്റ്റ് ചൈനയില്‍ നിര്‍മ്മിച്ച ഈ യന്ത്രങ്ങള്‍ക്ക് പണം നല്‍കിയിട്ടും കയറ്റുമതിക്ക് അനുമതി ലഭിച്ചിട്ടില്ല.

ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള നടീല്‍ സീസണില്‍ ഇന്ത്യ സാധാരണയായി 1,50,000 മുതല്‍ 1,60,000 ടണ്‍ വരെ വളങ്ങള്‍ ഇറക്കുമതി ചെയ്യാറുണ്ട്. വളങ്ങളുടെ ലഭ്യതയിലുണ്ടായ ഈ തടസ്സം കാര്‍ഷിക വിളകളെ ബാധിക്കുംു. കുറഞ്ഞ ഉത്പാദനവും സാങ്കേതികവിദ്യയുടെ അഭാവവും കാരണം ഇത്തരം വളങ്ങളുടെ ആഭ്യന്തര ഉത്പാദനം പരിമിതമാണ്. എങ്കിലും, കമ്പനികള്‍ ഇപ്പോള്‍ പ്രാദേശിക നിര്‍മ്മാണം പരിഗണിക്കുന്നുണ്ട്. ജോര്‍ദാന്‍, യൂറോപ്പ് തുടങ്ങിയ മറ്റ് സ്രോതസ്സുകള്‍ ഇന്ത്യ തേടുന്നുണ്ടെങ്കിലും കാലതാമസം ഒരു ആശങ്കയാണ്.

PREV
Read more Articles on
click me!

Recommended Stories

നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് നേട്ടം; തളർന്ന് രൂപ, കുതിച്ച് ഗൾഫ് കറൻസികളുടെ മൂല്യം
ഡോളറിന് മുൻപിൽ മുട്ടുകുത്തി ഇന്ത്യൻ രൂപ; മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 90.43 ൽ