Stock Market today : വർഷാന്ത്യം 460 പോയിന്റ് ഉയർന്ന് സെൻസെക്സ്; നിഫ്റ്റി 17350 ന് മുകളിൽ

By Web TeamFirst Published Dec 31, 2021, 3:56 PM IST
Highlights

ഹിന്റാൽകോ ഇന്റസ്ട്രീസ്, ടൈറ്റൻ കമ്പനി, അൾട്രാടെക് സിമന്റ്, ടാറ്റ മോട്ടോർസ്, കൊടാക് മഹീന്ദ്ര ബാങ്ക് എന്നിവരാണ് നിഫ്റ്റിയിൽ ഇന്ന് കൂടുതൽ നേട്ടമുണ്ടാക്കിയത്

മുംബൈ: വർഷാന്ത്യത്തിൽ മുന്നേറ്റത്തോടെ ഓഹരി വിപണി ക്ലോസ് ചെയ്തു. സെൻസെക്സ് 460 പോയിന്റ് ഉയർന്ന് 58253.82 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 150.10 പോയിന്റ് നേട്ടത്തോടെ 17354.05 പോയിന്റിലാണുള്ളത്. ഇന്ന് നിഫ്റ്റിയിൽ 0.87 ശതമാനം നേട്ടമുണ്ടായി.

ഓട്ടോ, ബാങ്ക്, മെറ്റൽ, ഓയിൽ ആന്റ് ഗ്യാസ് ഓഹരികൾ മുന്നേറ്റമുണ്ടാക്കിയതാണ് ഓഹരി വിപണികൾക്ക് നേട്ടമായത്. 2335 ഓഹരികൾ നില മെച്ചപ്പെടുത്തിയപ്പോൾ 947 ഓഹരികൾ മാത്രമാണ് താഴോട്ട് പോയത്. 90 ഓഹരികൾ നില മാറ്റമില്ലാതെ നിലനിർത്തി.

ഹിന്റാൽകോ ഇന്റസ്ട്രീസ്, ടൈറ്റൻ കമ്പനി, അൾട്രാടെക് സിമന്റ്, ടാറ്റ മോട്ടോർസ്, കൊടാക് മഹീന്ദ്ര ബാങ്ക് എന്നിവരാണ് നിഫ്റ്റിയിൽ ഇന്ന് കൂടുതൽ നേട്ടമുണ്ടാക്കിയത്. എൻടിപിസി, സിപ്ല, ടെക് മഹീന്ദ്ര, പവർ ഗ്രിഡ് കോർപറേഷൻ, ഇൻഫോസിസ് എന്നിവയുടെ മൂല്യം താഴോട്ട് പോയി.

ഓട്ടോ, ബാങ്ക്, എഫ്എംസിജി, മെറ്റൽ, ഓയിൽ ആന്റ് ഗ്യാസ്, പിഎസ്‌യു ബാങ്ക്, റിയാൽറ്റി സെക്ടറുകളിൽ ഓഹരികൾ ഒന്ന് മുതൽ രണ്ട് ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇയിൽ മിഡ്ക്യാപ്, സ്മോൾക്യാപ് എന്നിവയിൽ ഒരു ശതമാനത്തോളം ഉയർച്ചയുണ്ടായി.

click me!