പശ്ചിമേഷ്യയിലെ വെടിനിർത്തലിന് പിന്നാലെ കുത്തനെ ഇടിഞ്ഞ് ആഗോള വിപണിയിലെ എണ്ണവില; മണിക്കൂറുകൾക്കിടെ ബാരലിന് 14 ഡോളർ കുറഞ്ഞു

Published : Apr 08, 2026, 08:14 AM IST
Why Fuel Prices in India Are Stable Despite Global Crude Oil Surge

Synopsis

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമായി രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു. പാകിസ്ഥാൻ മധ്യസ്ഥതയിൽ നടന്ന ചർച്ചയെ തുടർന്ന് ഹോർമുസ് കടലിടുക്ക് തുറക്കാൻ തീരുമാനമായതാണ് വിലയിടിവിന് കാരണം. ഇത് ആഗോള സമ്പദ്‌വ്യവസ്ഥയിൽ പോസിറ്റീവ് മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇറാനുമായി രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു. ഹോർമുസ് കടലിടുക്ക് രണ്ടാഴ്‌ചത്തേക്ക് തുറക്കാൻ ഇറാൻ ധാരണയിലെത്തിയ റിപ്പോർട്ടുകളാണ് എണ്ണ വില താഴാൻ കാരണം. യുദ്ധഭീതിയൊഴിഞ്ഞത് വിതരണ ശൃംഖലയിലെ ആശങ്കകൾ കുറച്ചതാണ് ആശ്വാസമായത്. 109 ഡോളറിന് മുകളിൽ ബാരലിന് വിലയുണ്ടായിരുന്ന എണ്ണ വില 95 ലേക്ക് താഴ്ന്നു. മണിക്കൂറുകൾക്കിടെ 14 ഡോളറോളം ഇടിവാണ് രേഖപ്പെടുത്തിയത്.

ലോകത്തെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് ഭാഗം കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കാൻ ഇറാൻ സമ്മതിച്ചതായി ട്രംപ് അറിയിച്ചു. ഇത് ആഗോള എണ്ണ വിപണിക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

യുഎസ് ബോണ്ടുകളും യുഎസ് കമ്പനികളുടെ ഓഹരികളും വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും ഫീൽഡ് മാർഷൽ അസിം മുനീറിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിലെ നിർദേശങ്ങൾ ട്രംപ് അംഗീകരിച്ചതോടെയാണ് താൽക്കാലിക വെടിനിർത്തൽ സാധ്യമായത്. വരും ദിവസങ്ങളിൽ ഇസ്ലാമാബാദിൽ വെച്ച് സമാധാന ചർച്ചകൾ തുടരും. ഫെബ്രുവരി 28 മുതൽ ആരംഭിച്ച യുദ്ധത്തിന് താൽക്കാലിക ശമനമുണ്ടായതോടെ ആഗോള സമ്പദ്‌വ്യവസ്ഥയിൽ പോസിറ്റീവ് ആയ മാറ്റങ്ങളാണ് പ്രകടമാകുന്നത്. എണ്ണവില കുറയുന്നത് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് വലിയ ഗുണകരമാകും.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അമേരിക്കയില്‍ ആവശ്യത്തിലധികം സ്റ്റോക്കുണ്ടായിട്ടും വില താഴുന്നില്ല, ആഗോളവിപണിയിൽ കുതിച്ചുയർന്ന് എണ്ണവില; വില്ലനായി ഹോര്‍മുസ് കടലിടുക്ക്
കരകേറ്റാനായില്ല, ഒപ്പം രാജ്യത്തെ നടുക്കിയ അപകടവും എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ രാജിവെച്ചതായി റിപ്പോർട്ട്