പഞ്ചസാര വില കൂടി; ചോളത്തില്‍ നിന്നുള്ള എഥനോളിലേക്ക് മാറാന്‍ എണ്ണക്കമ്പനികൾ, ചെലവ് കൂടും, കോഴിയിറച്ചി, കോഴിമുട്ട വില കൂടും...പാരയാകുമോ ഇ20?

Published : Oct 27, 2026, 11:34 AM IST
E20 Petrol

Synopsis

രാജ്യത്തെ പഞ്ചസാര ക്ഷാമം മറികടക്കാൻ കരിമ്പിന് പകരം ചോളത്തിൽ നിന്ന് എഥനോൾ സംഭരിക്കാൻ തീരുമാനിച്ച് എണ്ണക്കമ്പനികൾ. ഇത് എണ്ണക്കമ്പനികൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതിനൊപ്പം ചോളത്തിന്റെ ലഭ്യത കുറയ്ക്കാനും കാരണമാകും. കോഴിത്തീറ്റയ്ക്കുള്ള ചോളം കുറയുന്നത് കോഴിയിറച്ചിയുടെയും മുട്ടയുടെയും വില കുത്തനെ ഉയരാൻ ഇടയാക്കിയേക്കാം.

ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില കുത്തനെ കൂട്ടുമെന്ന ആശങ്കയയുര്‍ത്തി എഥനോള്‍ സംഭരണത്തില്‍ വലിയ മാറ്റവുമായി എണ്ണക്കമ്പനികള്‍. 1,100 കോടി ലിറ്റര്‍ എഥനോള്‍ വാങ്ങാന്‍ എണ്ണക്കമ്പനികള്‍ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍, പഞ്ചസാര വില കൂടിയതിനാല്‍ കരിമ്പിന്‍ നീരില്‍ നിന്നും പഞ്ചസാര സിറപ്പില്‍നിന്നും ബി-ഹെവി മൊളാസസില്‍നിന്നും ഉല്‍പാദിപ്പിക്കുന്ന എഥനോളിനെ ഇത്തവണ ടെന്‍ഡറില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കി. കരിമ്പില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന എഥനോളിന് പകരം ചോളത്തില്‍നിന്നുള്ള എഥനോളാണ് സംഭരിക്കുക.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

കരിമ്പ് ഉപയോഗിച്ചുള്ള എഥനോള്‍ ഉല്‍പാദനം നിര്‍ത്തുന്നത് രാജ്യത്ത് പഞ്ചസാരയുടെ ലഭ്യത ഉറപ്പാക്കാനുള്ള നീക്കമായാണ് കാണുന്നത്. ഇന്ത്യയില്‍ പഞ്ചസാര ഉല്‍പാദനം 2.7 കോടി മുതല്‍ 2.8 കോടി ടണ്‍ വരെയാകുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍, രാജ്യത്തെ ആവശ്യം 2.83 കോടി ടണ്ണാണ്. ഉല്‍പാദനം വേണ്ടത്ര ഇല്ലാത്തതിനാലാണ് കമ്പനികളുടെ പുതിയ നീക്കം

ചോളത്തില്‍ നിന്നുള്ള എഥനോൾ

കരിമ്പിനെ ആശ്രയിച്ചുള്ള എഥനോള്‍ ഉല്‍പാദനത്തില്‍ നിന്ന് മാറുന്നത് എണ്ണക്കമ്പനികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കും. ഉയര്‍ന്ന തോതില്‍ എഥനോള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന കരിമ്പ് ജ്യൂസ്, സിറപ്പ്, ബി-ഹെവി മൊളാസസ് എന്നിവ ലഭ്യമല്ലാതാകുന്നതോടെ കമ്പനികള്‍ക്ക് സി- ഹെവി മൊളാസസിനെയും ധാന്യങ്ങളെയും കൂടുതല്‍ ആശ്രയിക്കേണ്ടിവരും.

പഞ്ചസാര നിര്‍മാണത്തിനിടെ കരിമ്പില്‍ നിന്ന് പഞ്ചസാര വേര്‍തിരിച്ചെടുക്കുമ്പോള്‍ ലഭിക്കുന്ന കട്ടിയുള്ള, മധുരമുള്ള ഒരു ഉപോല്‍പന്നമാണ് ബി-ഹെവി മൊളാസസ്. പഞ്ചസാര പരമാവധി വേര്‍തിരിച്ചെടുത്തശേഷം ശേഷിക്കുന്ന മൊളാസസാണ സി-ഹെവി മൊള. ഇതില്‍ പഞ്ചസാരയുടെ അളവ് താരതമ്യേന കുറവായതിനാല്‍ ഒരു ടണ്‍ മൊളാസസില്‍നിന്ന് ലഭിക്കുന്ന എനോളിന്റെ അളവും കുറവാണ്.

ചോളത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന എഥനോളിന് ലിറ്ററിന് 68.86 രൂപയാണ് ചെലവ്. ബി-ഹെവി മൊളാസസില്‍ നിന്നുള്ള എഥനോളിന്റെ ലീറ്ററിന് 60.73 രൂപയെന്ന ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 13.4 ശതമാനം കൂടുതലാണ്. കരിമ്പില്‍ നിന്നുള്ള എഥനോളിന് പകരം 100 കോടി ലീറ്റര്‍ ചോളത്തില്‍നിന്നുള്ള എത്തനോള്‍ വാങ്ങേണ്ടിവന്നാല്‍ എണ്ണക്കമ്പനികളുടെ മൊത്തം സംഭരണച്ചെലവില്‍ ഏകദേശം 813 കോടി രൂപയുടെ വര്‍ധനയുണ്ടാകും.

കോഴിയിറച്ചിക്കും മുട്ടയ്ക്കും വില കൂടുമോ?

ചോളത്തിന്റെ ലഭ്യത കുറയുന്നത് കോഴിവളര്‍ത്തല്‍ മേഖലയെയും ബാധിക്കാം. രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന ചോളത്തിന്റെ 55- 60 ശതമാനവും കോഴിവളര്‍ത്തല്‍ വ്യവസായമാണ് ഉപയോഗിക്കുന്നത്. ഈ ചോളത്തിന്റെ കൂടുതല്‍ ഭാഗം എഥനോള്‍ ഉല്‍പാദനത്തിനായി മാറ്റിവയ്ക്കുകയാണെങ്കില്‍ കോഴിത്തീറ്റയുടെ ചെലവ് വര്‍ധിക്കാനും സാധ്യതയേറെയാണ്. തീറ്റക്കുള്ള ചെലവ് ഉയരുന്നത് കോഴിയിറച്ചിയുടെയും മുട്ടയുടെയും വിലയിലും സമ്മര്‍ദമുണ്ടാക്കാന്‍ സാധ്യതയുണ്ട്. അതായത്, ഇന്ധന മേഖലയിലെ മാറ്റങ്ങള്‍ സാധാരണക്കാരുടെ ഭക്ഷണച്ചെലവിനെയും ബാധിച്ചേക്കാം.

PREV
Read more Articles on
click me!

Recommended Stories

വെള്ളിവിലയില്‍ വന്‍ തകര്‍ച്ച; കിലോയ്ക്ക് 2 ലക്ഷം രൂപയ്ക്കു താഴെ! ജനുവരിയിലെ റെക്കോർഡിൽ നിന്ന് 50% ഇടിവ്
ചരിത്രം തിരുത്തിക്കുറിച്ച് ജിയോ പ്ലാറ്റ്‌ഫോംസ്; ഒരു കോടിയിലധികം അപേക്ഷകളുമായി ഐപിഒയ്ക്ക് റെക്കോർഡ് നേട്ടം