ബ്രിട്ടന്റെ നിർണായക പ്രഖ്യാപനത്തിന് പിന്നാലെ യൂറോപ്യൻ ഓഹരികൾ നേട്ടത്തിലേക്ക് ഉയർന്നു: സെൻസെക്സിലും മുന്നേറ്റം

By Web TeamFirst Published Dec 30, 2020, 6:27 PM IST
Highlights

ബജാജ് ഫിനാൻസും മാരുതി സുസുക്കിയും (രണ്ടും 2% ഉയർന്നു). ഇൻഡസ് ഇൻഡ് ബാങ്കും സൺ ഫാർമയും ഒരു ശതമാനം വീതം ഇടിഞ്ഞു.

തുര്‍ച്ചയായ ആറാം ദിവസവും വ്യാപാര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ഓഹരി വിപണി. തുടർച്ചയായ ആറാമത്തെ സെഷനിൽ ബെഞ്ച്മാർക്ക് സൂചികകൾ എക്കാലത്തെയും ഉയർന്ന നിലവാരം രേഖപ്പെടുത്തി. ബിഎസ്ഇ സെൻസെക്സ് 133 പോയിന്റ് അഥവാ 0.28 ശതമാനം ഉയർന്ന് 47,746 ലെത്തി. സൂചിക യഥാക്രമം 47,808, 47,358 എന്നിങ്ങനെയായിരുന്നു ഇൻട്രാ ഡേയിലെ ഏറ്റവും ഉയർന്നതും താഴ്ന്നതുമായ നില. വിശാലമായ നിഫ്റ്റി 50 സൂചിക 13,981 ൽ വ്യാപാര സെഷൻ അവസാനിപ്പിച്ചു. ഇൻട്രാ ഡേയിൽ 14,000 മാർക്ക് നേടുന്നതിനായി സൂചിക അടുത്തെത്തിയെങ്കിലും 13,997 എന്ന ഉയർന്ന നിരക്ക് വരെയെ എത്തിയൊള്ളൂ. 

30 സെൻസെക്സ് ഘടകങ്ങളിൽ 18 എണ്ണം നേട്ടത്തിൽ വ്യാപാരം അവസാനിച്ചു. അൾട്രടെക് സിമൻറ് (4% ഉയർന്നു) സെൻസെക്സിൽ മികച്ച പ്രകടനം നടത്തി. ബജാജ് ഫിനാൻസും മാരുതി സുസുക്കിയും (രണ്ടും 2% ഉയർന്നു). ഇൻഡസ് ഇൻഡ് ബാങ്കും സൺ ഫാർമയും ഒരു ശതമാനം വീതം ഇടിഞ്ഞു.

നിഫ്റ്റി മെറ്റൽ, നിഫ്റ്റി ഓട്ടോ സൂചികകൾ ഒരു ശതമാനം ഉയർന്ന് നേട്ടക്കാരുടെ പട്ടികയിൽ മുന്നിലെത്തി.

വിശാലമായ വിപണികളിൽ ബിഎസ്ഇ മിഡ്ക്യാപ്പ്, സ്മോൾക്യാപ്പ് സൂചികകൾ യഥാക്രമം 0.5, 0.37 ശതമാനം ഉയർന്നു.

അന്താരാഷ്ട്ര വിപണി സൂചനകൾ

ആസ്ട്രാസെനെക്കയും ഓക്സ്ഫോർഡ് സർവകലാശാലയും വികസിപ്പിച്ചെടുത്ത COVID-19 വാക്സിൻ ബ്രിട്ടൻ അംഗീകരിച്ചതോടെ യൂറോപ്യൻ ഓഹരികൾ ബുധനാഴ്ച ഉയർന്നു. കൂടുതൽ യുഎസ് ധനസഹായങ്ങളും പ്രതിരോധ വാക്സിനുമായി ബന്ധപ്പെട്ട അനുകൂല റിപ്പോർട്ടുകളും അടുത്ത വർഷത്തെ ശക്തമായ ആഗോള സാമ്പത്തിക വീണ്ടെടുക്കലിന്റെ പ്രതീക്ഷകൾക്ക് കാരണമായി.

പാൻ-യൂറോപ്യൻ STOXX 600 0.1 ശതമാനം ഉയർന്നു, കഴിഞ്ഞ സെഷനിൽ 10 മാസത്തെ ഉയർന്ന നേട്ടത്തിലേക്കാണ് വിപണി എത്തിയത്. ജർമ്മൻ ഡാക്സ് ഫ്ലാറ്റും ഫ്രഞ്ച്, സ്പാനിഷ് ഓഹരികൾ 0.1 ശതമാനം വീതവും താഴ്ന്നു.

ഏഷ്യൻ വ്യാപാരത്തിൽ, ജപ്പാൻ ഒഴികെയുള്ള ഏഷ്യ-പസഫിക് ഷെയറുകളുടെ എം എസ് സി ഐയുടെ ഗേജ് 1.2 ശതമാനം ഉയർന്ന് റെക്കോർഡ് ഉയരത്തിലെത്തി. ജപ്പാനിലെ നിക്കി ഓഹരി ശരാശരി 2020 അവസാന വ്യാപാര ദിനത്തിൽ 0.45 ശതമാനം ഇടിവ് രേഖപ്പെടുത്തി.


 

click me!