നേട്ടവുമില്ല നഷ്ടവുമില്ല, കമ്പനികളുടെ നാലാം പാദ ഫലങ്ങൾ പ്രതീക്ഷിച്ച് ഇന്ത്യൻ വിപണികൾ

By Web TeamFirst Published Apr 20, 2020, 12:04 PM IST
Highlights

 വിശാലമായ നിഫ്റ്റി 50 സൂചിക 9,260 ലെവലിൽ എത്തി.

മുംബൈ ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റുകൾ തിങ്കളാഴ്ച ആദ്യ മണിക്കൂറുകളിലെ നേട്ടങ്ങൾ നിലനിർത്തുന്നതിൽ പരാജയപ്പെട്ടു. ചെറിയ നേട്ടങ്ങൾക്കും നഷ്ടങ്ങൾക്കും ഇടയിൽ വിപണി മാറിമറിയുകയാണ്. 

31,560 ലെവലിൽ ബി‌എസ്‌ഇ സെൻസെക്സ് ഫ്ലാറ്റ് ട്രേഡിലാണ്. മാർച്ച്‌ പാദത്തിൽ നികുതിക്ക് മുമ്പുള്ള ലാഭത്തിൽ 2.5 ശതമാനം വളർച്ച കൈവരിച്ച എച്ച്ഡി‌എഫ്‌സി ബാങ്ക് വ്യക്തിഗത ഓഹരികളിൽ അഞ്ച് ശതമാനം ഉയർന്നു. കൂടാതെ, ഇൻഫോസിസും അതിന്റെ ഫലത്തെക്കാൾ രണ്ട് ശതമാനം മുന്നിലാണ്. വിശാലമായ നിഫ്റ്റി 50 സൂചിക 9,260 ലെവലിൽ എത്തി.

മേഖലാടിസ്ഥാനത്തിൽ ഈ പ്രവണത സമ്മിശ്രമായിരുന്നു. നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക അഞ്ച് ശതമാനത്തിലധികവും നിഫ്റ്റി എഫ്എംസിജി സൂചിക ഒരു ശതമാനവും ഇടിഞ്ഞു. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ സർക്കാർ വിമാനക്കമ്പനികളെ വിലക്കിയതിനെ തുടർന്ന് ഏവിയേഷൻ സ്റ്റോക്കുകളും താഴെയാണ്.

ഇൻഫോസിസ് അതിന്റെ നാലാം പാദ ഫലങ്ങൾ ഈ മാസം അവസാനം പുറത്തിറക്കും, കോവിഡ് -19 ലോക്ക് ഡൗൺ മൂലമുണ്ടായ തടസ്സങ്ങൾ കാരണം ഈ പാദത്തിലെ സ്ഥിരമായ കറൻസി കണക്കിൽ വരുമാന വളർച്ചയിൽ ഒരു ശതമാനം ഇടിവ് അനലിസ്റ്റുകൾ പ്രവചിക്കുന്നു. കമ്പനികളുടെ നാലാം പാദ ഫലങ്ങളെ പ്രതീക്ഷയോടെയാണ് ഓഹരി വിപണി കാണുന്നത്.  

click me!