വീണ്ടും ഡോളറിനെതിരെ മൂല്യത്തകർച്ച നേരിട്ട് ഇന്ത്യൻ രൂപ, ഇടിവ് ഏഴ് ശതമാനത്തിലേക്ക് അടുക്കുന്നു

By Web TeamFirst Published Apr 8, 2020, 3:12 PM IST
Highlights

ഈ വർഷം ഇതുവരെ ഡോളറിനെതിരെ രൂപയുടെ മൂല്യം 6.98 ശതമാനമാണ് ഇടിഞ്ഞത്. 

മുംബൈ: കൊറോണ വൈറസ് പകർച്ചവ്യാധിയുടെ വ്യാപനത്തിനെതിരെ 21 ദിവസത്തെ ലോക്ക് ഡൗണിന്റെ പതിനഞ്ചാം ദിവസത്തിലേക്ക് രാജ്യം പ്രവേശിച്ചതോടെ ബുധനാഴ്ച രൂപയുടെ മൂല്യം ഒരു ശതമാനത്തോളം ഇടിഞ്ഞു. 75.83 എന്ന നിരക്കിൽ വ്യാപാരം ആരംഭിച്ച ശേഷം, പിന്നീട് ഇന്ത്യൻ രൂപ 76 ന് താഴേക്ക് വീണു. 

ഉച്ചകഴിഞ്ഞപ്പോഴേക്കും മൂല്യത്തക‍ച്ച 73 പൈസ അഥവാ 0.97 ശതമാനമായി. ഇതോടെ യുഎസ് കറൻസിക്കെതിരെ രൂപയുടെ മൂല്യം 76.36 ൽ എത്തി. ഒടുവിൽ വ്യാപാരം അവസാനിക്കുമ്പോൾ നിരക്ക് ഡോളറിനെതിരെ 76.34 എന്ന നിലയിലാണ്. കഴിഞ്ഞ ദിവസത്തെ നിരക്കിനെക്കാൾ 71 പൈസയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 75.63 രൂപയായിരുന്നു. 

ഈ വർഷം ഇതുവരെ ഡോളറിനെതിരെ രൂപയുടെ മൂല്യം 6.98 ശതമാനമാണ് ഇടിഞ്ഞത്. കൊറോണ വൈറസ് മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ ഫോറെക്സ് മാർക്കറ്റുകൾ ഇപ്പോൾ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് വരെയാണ് പ്രവർത്തിക്കുന്നത്.

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

click me!