ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍: സെൻസെക്സ് 39,000 പോയിന്‍റ് കടന്നു

By Web TeamFirst Published Apr 1, 2019, 11:57 AM IST
Highlights

മെറ്റൽ, പൊതുമേഖലാ ബാങ്കുകൾ, ഓട്ടോ, ഐടി ഓഹരികളിൽ നേട്ടമുണ്ട്. ഊര്‍ജ്ജ മേഖലയുമായി ബന്ധപ്പെട്ട ഓഹരികള്‍ നഷ്ടത്തിലാണ്. 

മുംബൈ: അവധിക്ക് ശേഷം ഇന്ന് നേട്ടത്തോടെയാണ് ഇന്ത്യൻ ഓഹരി വിപണിയിൽ വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് ഇന്ന് 39,000 പോയിന്‍റ് കടന്നു. 350 പോയിന്‍റാണ് നിലവിൽ ഉയർന്നത്. നിഫ്റ്റിയും 11,760 പോയിന്‍റിലാണ് വ്യാപാരം. 

മെറ്റൽ, പൊതുമേഖലാ ബാങ്കുകൾ, ഓട്ടോ, ഐടി ഓഹരികളിൽ നേട്ടമുണ്ട്. ഊര്‍ജ്ജ മേഖലയുമായി ബന്ധപ്പെട്ട ഓഹരികള്‍ നഷ്ടത്തിലാണ്. പുതിയ സാമ്പത്തിക വര്‍ഷം അനുകൂലമാകുമെന്ന പ്രതീക്ഷയാണ് മികച്ച നേട്ടത്തിലൂടെ ഇന്ത്യന്‍ ഓഹരി വിപണി പ്രകടിപ്പിക്കുന്നതെന്ന് വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. 

click me!