'പോസിറ്റീവായി' തുടങ്ങി വിപണികൾ, ഇന്ത്യൻ രൂപയ്ക്ക് നേരിയ മുന്നേറ്റം; സമ്മർദ്ദം കനക്കുന്നു

Web Desk   | Asianet News
Published : Mar 26, 2020, 10:10 AM ISTUpdated : Mar 26, 2020, 05:37 PM IST
'പോസിറ്റീവായി' തുടങ്ങി വിപണികൾ, ഇന്ത്യൻ രൂപയ്ക്ക് നേരിയ മുന്നേറ്റം; സമ്മർദ്ദം കനക്കുന്നു

Synopsis

രൂപയുടെ മൂല്യം ഇപ്പോഴും 75 ന് മുകളിൽ തുടരുന്നത് വിനിമയ വിപണിയിൽ സമ്മർദ്ദം വർധിക്കാനിടയാക്കിയിട്ടുണ്ട്. 

മുംബൈ: ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റ് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ഓപ്പണിംഗ് ഡീലുകളിൽ ബി‌എസ്‌ഇ സെൻ‌സെക്സ് 200.03 പോയിൻറ് അഥവാ 0.70 ശതമാനം ഉയർന്ന് 28,735.81 ലെത്തി. നിഫ്റ്റി 50 സൂചിക 41.80 പോയിൻറ് അഥവാ 0.50 ശതമാനം ഉയർന്ന് 8,359.65 ലെത്തി. ഇൻഡസ്ഇൻഡ് ബാങ്കും സൺ ഫാർമയും മികച്ച നേട്ടം കൈവരിച്ചു.

യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 75.87 ലേക്ക് ഉയർന്നു. ബുധനാഴ്ച ഇത് 75.88 ആയിരുന്നു. രൂപയുടെ മൂല്യം ഇപ്പോഴും 75 ന് മുകളിൽ തുടരുന്നത് വിനിമയ വിപണിയിൽ സമ്മർദ്ദം വർധിക്കാനിടയാക്കിയിട്ടുണ്ട്. 

കൊറോണ വൈറസ് മഹാമാരി മൂലമുണ്ടായേക്കാവുന്ന സാമ്പത്തിക നാശനഷ്ടങ്ങൾ ലഘൂകരിക്കുന്നതിന് യുഎസ് സെനറ്റ് 2 ട്രില്യൺ ഡോളർ ഉത്തേജക പാക്കേജ് പാസാക്കി.

ഏഷ്യയിലെ പ്രധാന സൂചികകൾ സമ്മിശ്രമായാണ് പ്രതികരിക്കുന്നത്. ജപ്പാനിലെ നിക്കി 225 സൂചിക 3.8 ശതമാനം ഇടിഞ്ഞപ്പോൾ കൊറിയയിലെ കോസ്പി സൂചിക 0.9 ശതമാനം നേട്ടമുണ്ടാക്കി. ഹോങ്കോങ്ങിലെ ഹാംഗ് സെങ് സൂചിക 0.4 ശതമാനം ഇടിഞ്ഞു. ഇന്ത്യൻ ഇക്വിറ്റികൾക്കായുള്ള മുന്നേറ്റത്തെ സൂചിപ്പിക്കുന്ന എസ്‌ജി‌എക്സ് നിഫ്റ്റി രാവിലെ വ്യാപാരത്തിൽ 8,367 പോയിന്റിൽ വലിയ മാറ്റമൊന്നും വരുത്തിയില്ല.

ഡൗ ജോൺസ് വ്യാവസായിക ശരാശരി 2.39 ശതമാനം ഉയർന്ന് 21,200.55 പോയിന്റിലെത്തി. എസ് ആൻഡ് പി 500 1.15 ശതമാനം ഉയർന്ന് ബുധനാഴ്ചത്തെ സെഷനിൽ 2,475.56 ൽ എത്തി. എന്നിരുന്നാലും, നാസ്ഡാക്ക് കോമ്പോസിറ്റ് 0.45 ശതമാനം ഇടിഞ്ഞ് 7,384.30 ലെത്തി. എസ് ആൻഡ് പി 500 ഫെബ്രുവരിയിലെ റെക്കോഡ് ഉയരത്തിൽ നിന്ന് 27 ശതമാനം ഇടിഞ്ഞു, ഇത് ഓഹരി വിപണി മൂല്യത്തിൽ 7 ട്രില്യൺ ഡോളറിലധികം നഷ്ടം നേരിട്ടു. 
 

PREV
click me!

Recommended Stories

നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് നേട്ടം; തളർന്ന് രൂപ, കുതിച്ച് ഗൾഫ് കറൻസികളുടെ മൂല്യം
ഡോളറിന് മുൻപിൽ മുട്ടുകുത്തി ഇന്ത്യൻ രൂപ; മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 90.43 ൽ