ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് കനത്ത തകർച്ച രേഖപ്പെടുത്തി, സെൻസെക്സും നിഫ്റ്റിയും കുത്തനെ ഇടിഞ്ഞു. ഗൾഫ് മേഖലയിലെ യുദ്ധഭീതി, കുതിച്ചുയരുന്ന എണ്ണവില, വിദേശ നിക്ഷേപകരുടെ പിന്മാറ്റം എന്നിവയാണ് ഈ വൻ നഷ്ടത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ.
ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് വന്‍ തകര്‍ച്ച. വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ സെന്‍സെക്‌സ് 2,179 പോയിന്റോളം ഇടിഞ്ഞ് 76,739-ല്‍ എത്തി. നിഫ്റ്റി678 പോയിന്റ് ഇടിഞ്ഞ് 23,772-ലേക്ക് കൂപ്പുകുത്തി. വിപണിയിലെ ഈ അപ്രതീക്ഷിത തകര്‍ച്ച കാരണം നിക്ഷേപകര്‍ക്ക് 13 ലക്ഷം കോടിയിലധികം രൂപയാണ്‌നഷ്ടപ്പെട്ടത്. ജനുവരിയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് നിഫ്റ്റി ഇതുവരെ 5.8 ശതമാനം താഴേക്ക് പോയിട്ടുണ്ട്.
വിപണിയെ നഷ്ടത്തിലേക്ക് നയിച്ച 3 പ്രധാന കാരണങ്ങള്‍
ഗള്‍ഫ് മേഖലയിലെ യുദ്ധഭീതി: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ കൂടുതല്‍ രൂക്ഷമായത് ലോകമെമ്പാടുമുള്ള ഓഹരി വിപണികളെ ഭയപ്പെടുത്തുന്നുണ്ട്. യുദ്ധം ആഗോള സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്ന ഭയം കാരണം നിക്ഷേപകര്‍ ഓഹരികളില്‍ നിന്ന് പണം പിന്‍വലിക്കുകയാണ്.
കുതിച്ചുയരുന്ന അസംസ്‌കൃത എണ്ണവില: യുദ്ധം കാരണം എണ്ണ വിതരണം തടസ്സപ്പെടുമെന്ന ഭയത്താല്‍ ക്രൂഡ് ഓയില്‍ വില ഒരാഴ്ചയ്ക്കുള്ളില്‍ 25 ശതമാനത്തോളമാണ് വര്‍ദ്ധിച്ചത്. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 115 ഡോളറിന് മുകളിലെത്തി. ഇന്ത്യയെപ്പോലെ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ഇത് വലിയ തിരിച്ചടിയാണ്. എണ്ണവില കൂടുന്നത് രാജ്യത്ത് വിലക്കയറ്റത്തിന് കാരണമാകും,
വിദേശ നിക്ഷേപകര്‍ വിപണി വിടുന്നു: വിപണിയിലെ അനിശ്ചിതത്വം കാരണം വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായി ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിയുന്നതും തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി.
ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ട മേഖലകള്‍
ബാങ്കിംഗ്, ഐടി, ലോഹ, നിര്‍മ്മാണ മേഖലകളെയാണ് തകര്‍ച്ച ഏറ്റവും കൂടുതല്‍ ബാധിച്ചത്. വന്‍തകര്‍ച്ച നേരിട്ട പ്രധാന കമ്പനികള്‍ക്കും ഇടിവ് രേഖപ്പെടുത്തി. അവയേതൊക്കെയെന്ന് നോക്കാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ : 6.7% ഇടിവ്
ഇന്‍ഡിഗോ : 6.6% ഇടിവ്
മാരുതി സുസുക്കി, മഹീന്ദ്ര & മഹീന്ദ്ര, ജെ എസ് ഡബ്ല്യൂ സ്റ്റീല്‍: 5% മുതല്‍ 5.2% വരെ ഇടിവ്
ലാര്‍സന്‍ & ടൂബ്രോ, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റാ സ്റ്റീല്‍: 4%-ല്‍ കൂടുതല്‍ ഇടിവ്


