വന്‍ തിരിച്ചുവരവ് നടത്തി ഇന്ത്യന്‍ വിപണികള്‍, ആശങ്ക ഒഴിയാതെ നിക്ഷേപകര്‍; 5000 പോയിന്‍റുകള്‍ കുതിച്ചുകയറി !

By Web TeamFirst Published Mar 13, 2020, 3:18 PM IST
Highlights

മാരകമായ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്ന ആശങ്കയാണ് ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിലേക്ക് വീണുപോകാന്‍ കാരണമായത്. 
 

മുംബൈ: ആദ്യമണിക്കൂറുകളില്‍‌ 10 ശതമാനം ഇടിവ് ബെഞ്ച്മാർക്കുകളില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ,‌ സർ‌ക്യൂട്ട് ബ്രേക്കറുകൾ‌ക്ക് കാരണമാവുകയും 45 മിനിറ്റ് വിപണിയില്‍ വ്യാപാരം നിർ‌ത്തുകയും ചെയ്തു. സെൻസെക്സ് 10.33 ശതമാനം ഇടിഞ്ഞ് (3,389 പോയിൻറ്) 29,388.97 ലും നിഫ്റ്റി 50 സൂചിക 10.79 ശതമാനം അഥവാ 1,035 പോയിൻറ് കുറഞ്ഞ് 8,555.15 എന്ന നിലയിലും എത്തി.  

മാരകമായ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്ന ആശങ്കയാണ് ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിലേക്ക് വീണുപോകാന്‍ കാരണമായത്.  

എന്നാല്‍, ഈ മോശം അവസ്ഥയില്‍ നിന്നും വന്‍ തിരിച്ചുവരവ് നടത്തുന്ന വിപണിയെയാണ് പിന്നീട് കണ്ടത്. ബി‌എസ്‌ഇ സെൻ‌സെക്സ് സൂചിക 5,065 പോയിൻറ് അഥവാ 17.2 ശതമാനം ഉയർന്നു. നിഫ്റ്റി 50 ബെഞ്ച്മാർക്ക് 1,572 പോയിൻറ് (ഉയർന്ന് 18.36 ശതമാനം) 10,000 മാർക്ക് തിരിച്ചുപിടിച്ചു. ഇത് നിക്ഷേപകര്‍ക്ക് താല്‍കാലിക ആശ്വാസം നല്‍കിയെങ്കിലും ഏത് നിമിഷവും വിപണി സമ്മര്‍ദ്ദത്തിലേക്ക് വീണുപോയേക്കാമെന്നാണ് വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. 

നിക്ഷേപകരോട് കരുതലോടെ നീങ്ങണമെന്നാണ് നിരീക്ഷകര്‍ നല്‍കുന്ന ഉപദേശം. 

click me!