ഐആര്‍സിടിസിയുടെ കുതിപ്പില്‍ അതിശയിച്ച് ഇന്ത്യന്‍ ഓഹരി വിപണി; നേടിയെടുത്തത് വന്‍ നേട്ടം

By Web TeamFirst Published Feb 14, 2020, 11:44 AM IST
Highlights

പ്രവർത്തനത്തിൽ നിന്നുള്ള വരുമാനം 64.59 ശതമാനം ഉയർന്ന് 715.98 കോടി രൂപയായി. 

ഓഹരി വിപണിയിൽ വൻ കുതിപ്പുണ്ടാക്കി ഇന്ത്യൻ റെയിൽവേ കാറ്ററിങ് സ്ഥാപനമായ ഐആർസിടിസി. 11 ശതമാനത്തിന്റെ വർദ്ധനവാണ് ഐ.ആര്‍.സി.ടി.സിക്ക് ഉണ്ടായത്.

ഡിസംബർ 31 ന് അവസാനിച്ച ത്രൈമാസത്തിൽ 179.65 ശതമാനം ലാഭം 205.80 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 73.59 കോടി രൂപയായിരുന്നു.

പ്രവർത്തനത്തിൽ നിന്നുള്ള വരുമാനം 64.59 ശതമാനം ഉയർന്ന് 715.98 കോടി രൂപയായി. കഴിഞ്ഞ തവണ ഇതേ പാതത്തെ അപേക്ഷിച്ച് 179 ശതമാനത്തിന്റെ വർദ്ധന. ഇതോടെ കമ്പനിയുടെ ഓഹരിവില 1609.30 രൂപയായി ഉയര്‍ന്നു. ഐ.ആര്‍.സി.ടി.,സിയുടെ ഏക്കാലത്തെയും ഉയര്‍ന്ന ഓഹരിവിലയാണിത്. ഓഹരി ഒന്നിന് പത്ത് രൂപ ഇടക്കാല ലാഭവിഹിതവും ഐആർസിടിസി പ്രഖ്യാപിച്ചു.  ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങിലും ഡിസംബര്‍ പാദത്തിൽ ഐആര്‍സിടിസി നേട്ടമുണ്ടാക്കി.  193 കോടി രൂപയാണ് ഈയിനത്തിൽ ലഭിച്ചത്. ഇതും ഓഹരി വിപണിയിലെ മുന്നേറ്റത്തിന് വഴിയൊരുക്കി. കഴിഞ്ഞ  ഒക്ടോബറിലാണ് ഐആര്‍സിടിസി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്.

IRCTC Q3 ഫലങ്ങൾ: പ്രധാന ഹൈലൈറ്റുകൾ (YOY)

അറ്റാദായം 2.8 മടങ്ങ് ഉയർന്ന് 205.8 കോടി രൂപയായി
വരുമാനം 64.6 ശതമാനം ഉയർന്ന് 716 കോടി രൂപയായി
ഇബിറ്റ്ഡ 2.7 ശതമാനം ഉയർന്ന് 265.7 കോടി രൂപയായി
മാർജിൻ 37.1 ശതമാനത്തിൽ നിന്ന് 22.7 ശതമാനമായി

ഐ‌ആർ‌സി‌ടി‌സി ഓഹരികൾ‌ 11.67 ശതമാനം ഉയർന്ന്‌ 1,580.40 രൂപയായി. ഇൻട്രാ ഡേ വ്യാപാരത്തില്‍, കമ്പനിയുടെ ഓഹരി എക്കാലത്തെയും ഉയർന്ന നിരക്കായ 1,609.80 രൂപയിലെത്തി.

click me!