ജെറ്റ് എയര്‍വേസിന് വീണ്ടും തിരിച്ചടി; ഓഹരി മൂല്യത്തില്‍ വന്‍ ഇടിവ്

By Web TeamFirst Published May 2, 2019, 4:52 PM IST
Highlights

ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇടപെടലുണ്ടാകണമെന്ന ഹര്‍ജിയില്‍ കോടതി വിമാനക്കമ്പനിക്ക് നോട്ടീസ് അയച്ചതിന്‍റെ പിറ്റേന്നാണ് ജെറ്റ് ഓഹരിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയത്. 

മുംബൈ: ജെറ്റ് എയര്‍വേസ് ഓഹരി മൂല്യം 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇടപെടലുണ്ടാകണമെന്ന ഹര്‍ജിയില്‍ കോടതി വിമാനക്കമ്പനിക്ക് നോട്ടീസ് അയച്ചതിന്‍റെ പിറ്റേന്നാണ് ജെറ്റ് ഓഹരിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയത്. 

ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയില്‍ ജെറ്റ് ഓഹരി മൂല്യം 22.46 ശതമാനം ഇടിഞ്ഞ് 118.90 രൂപയിലേക്ക് എത്തി. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിക്കുമ്പോള്‍ ഇത് 153.35 രൂപയായിരുന്നു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സില്‍ മൂല്യത്തില്‍ 20.42 ശതമാനത്തിന്‍റെ ഇടിവ് നേരിട്ട് 122 രൂപയിലെത്തി. 
 

click me!