കല്യാൺ ജ്വല്ലേഴ്സ് ഐപിഒ: ഓഹരികളു‌ടെ അലോട്ട്മെന്റ് പൂർത്തിയായി

Published : Mar 25, 2021, 04:18 PM ISTUpdated : Mar 25, 2021, 04:21 PM IST
കല്യാൺ ജ്വല്ലേഴ്സ് ഐപിഒ: ഓഹരികളു‌ടെ അലോട്ട്മെന്റ് പൂർത്തിയായി

Synopsis

അനുവദിക്കപ്പെട്ട ഓഹരികൾ ​ഗുണഭോക്താക്കളു‌ടെ ഡീമാറ്റ് അക്കൗണ്ടുകളിൽ ഇന്ന് വരവുവയ്ക്കും.  

മുംബൈ: വൻ വിജയമായി മാറിയ കല്യാൺ ജ്വല്ലേഴ്സ് ഐപിഒ (പ്രാഥമിക ഓഹരി വിൽപ്പന) വഴിയുളള ഓഹരികളുടെ അലോട്ട്മെന്റ് പ്രക്രിയ പൂർത്തിയായി. 1,175 കോ‌‌ടി രൂപ സമാഹരിക്കാനായി മൂന്ന് ദിവസങ്ങളിലായി നടത്തിയ ഐപിഒയിൽ 2.61 ഇരട്ടി സബ്സ്ക്രിബ്ഷൻ നടന്നു. 

കല്യാൺ ജ്വല്ലേഴ്സ് ഓഹരികളുടെ ലിസ്റ്റിം​ഗ് നാളെയാണ്. ജ്വല്ലറി വ്യവസായത്തിൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്ന കേരളത്തിൽ നിന്നുളള ആദ്യ കമ്പനിയായി കല്യാൺ ജ്വല്ലേഴ്സ് മാറും. ദില്ലി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും ഓഹരികൾ ലിസ്റ്റ് ചെയ്യും.

അനുവദിക്കപ്പെട്ട ഓഹരികൾ ​ഗുണഭോക്താക്കളു‌ടെ ഡീമാറ്റ് അക്കൗണ്ടുകളിൽ ഇന്ന് വരവുവയ്ക്കും.  

PREV
click me!

Recommended Stories

പഞ്ചസാര ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ; കരിമ്പ് ജ്യൂസ്, ബി-ഹെവി മൊളാസസ് എന്നിവയിൽ നിന്നുള്ള എഥനോൾ സംഭരണത്തിന് വിലക്ക്
കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ പുതുക്കിയ നിരക്ക് നവംബര്‍ 9 മുതല്‍