സെൻസെക്സ് 460 പോയിന്റ് ഇടിഞ്ഞു: റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ ഇടിവ്

By Web TeamFirst Published Mar 22, 2021, 12:49 PM IST
Highlights

റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ രണ്ട് ശതമാനം ഇടിഞ്ഞു. 

ദില്ലി: തിങ്കളാഴ്ചത്തെ അസ്ഥിരമായ സെഷന്റെ ഉച്ചകഴിഞ്ഞുള്ള ഇടപാടുകളിൽ ഇന്ത്യൻ വിപണികൾ അര ശതമാനം ഇടിവോടെ വ്യാപാരം തുടരുകയാണ്.

എസ് ആന്റ് പി ബിഎസ്ഇ സെൻസെക്സ് 460 പോയിൻറ് ഇടിഞ്ഞ് 49,390 ലെവലിൽ വ്യാപാരം തുടരുന്നു. നിഫ്റ്റി 50 സൂചിക 14,650 മാർക്കിലാണ് വ്യാപാരം നടന്നത്. ഇൻ‌ഡസ് ഇൻഡ് ബാങ്ക് മൂന്ന് ശതമാനം ഇടിഞ്ഞു. റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ രണ്ട് ശതമാനം ഇടിഞ്ഞു. 

നിഫ്റ്റി സെക്ടറൽ സൂചികകൾ ഇടകലർന്നിരുന്നു, നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചിക 1.4 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ്പ്, സ്മോൾക്യാപ്പ് സൂചികകൾ യഥാക്രമം 0.7 ശതമാനവും ഒരു ശതമാനം ഉയർന്ന നിലയിൽ വ്യാപാരവും നടത്തി.
 

click me!