ഷോപ്പ് ചെയ്യാം സമ്മാനങ്ങൾ നേടാം; മെഗാ ഡീൽസ് മൊബൈൽ ആപ്പ് ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ

Published : May 16, 2025, 04:51 PM IST
 ഷോപ്പ് ചെയ്യാം സമ്മാനങ്ങൾ നേടാം; മെഗാ ഡീൽസ് മൊബൈൽ ആപ്പ് ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ

Synopsis

യൂസർമാർക്ക് ഏറ്റവും സുഖപ്രദമായി ഷോപ്പ് ചെയ്യാനുള്ള രീതിയിലാണ് ഈ ആപ്പിന്റെ ഡിസൈൻ.

കൊച്ചി: ഷോപ്പിംഗ് ചെയ്യാനും സമ്മാനങ്ങൾ നേടാനും ആഘോഷിക്കാനുമുള്ള നിങ്ങൾക്കിതാ അവസരമൊരുങ്ങുന്നു. ഓരോ പർച്ചേസും അടിപൊളി സമ്മാനങ്ങൾ നേടാനുള്ള അവസരമാക്കുന്ന മെഗാ ഡീൽസ് ഇപ്പോൾ കൂടുതൽ എളുപ്പത്തിൽ നിങ്ങൾക്ക് ആസ്വദിക്കാം. മെഗാ ഡിൽസിന്റെ പുതിയ മൊബൈൽ ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ഷോപ്പിങ്ങും ഭാഗ്യവും ഇനി നിങ്ങളുടെ കൈവെള്ളയിലേക്ക് കൂടുതൽ വേഗത്തിൽ എത്തിച്ചേരും.

മെഗാ ഡീൽസിന്റെ ഉദാരമായ സമ്മാനങ്ങളും സുതാര്യമായ പ്രവർത്തനവും പോലെ തന്നെ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നതാണ് പുതിയ മൊബൈൽ ആപ്ലിക്കേഷൻ. വിരൽത്തുമ്പിലേക്ക് ആവേശം എത്തിക്കുന്ന ഈ ആപ്പ് ഉപയോഗിക്കാൻ വളരെ സിമ്പിളാണ്. യൂസർമാർക്ക് ഏറ്റവും സുഖപ്രദമായി ഷോപ്പ് ചെയ്യാനുള്ള രീതിയിലാണ് ഈ ആപ്പിന്റെ ഡിസൈൻ.  തടസ്സങ്ങളില്ലാതെ, ആശയക്കുഴപ്പങ്ങളില്ലാതെ ഷോപ്പ് ചെയ്ത് മൊത്തം 3,00,000 ഖത്തർ റിയാലിന്റെ സമ്മാനങ്ങളും, കൂടാതെ ഫോർഡ് മസ്താംഗ് ജിടി 2024 ഉും, ഒരു കിലോ സ്വർണ്ണവും.

ഏതാനും ക്ലിക്കുകൾ കൊണ്ട് യൂസർമാർക്ക് ഫ്രീ ആയി അക്കൗണ്ട് തുടങ്ങി ഷോപ്പ് ചെയ്യാമെന്നതാണ് ആപ്പിന്‍റെ പ്രത്യേകത.   തെരഞ്ഞെടുക്കുന്ന ഡ്രോയിൽ പങ്കെടുക്കാനും, പർച്ചേസുകൾ ട്രാക്ക് ചെയ്യാനും, ഏതെല്ലാം എൻട്രികളിൽ പങ്കെടുത്തെന്നും ആപ്പിൽ അറിയാം. മാത്രമല്ല ഇനി വരുന്ന ഡ്രോകൾ അറിയാനും വിജയികൾ ആരെന്ന് അറിയാനും എല്ലാ തത്സമയം സാധിക്കും. കൂടാതെ പ്രത്യേകം പ്രൊമോഷനുകളും ഓഫറുകളും പരിചയപ്പെടാം. ഡ്രോയുമായി ബന്ധപ്പെട്ട സമ്പൂർണ്ണ വിവരങ്ങളും അറിയാനാകും.

ഉപയോക്താക്കളുടെ റിവാർഡ്സ് അനുഭവം കൂടുതൽ മഹത്തരമാക്കുക എന്ന മെഗാ ഡീൽസിന്റെ ലക്ഷ്യത്തിന് ചേർന്ന അപ്ഗ്രേഡ് ആണ് പുതിയ മികവുറ്റ ആപ്ലിക്കേഷൻ. ആപ്പ് ഉപയോഗിക്കാൻ നേരെ ഗൂഗിൾ പ്ലേ സ്റ്റോറിൽ പോകാം. ആൻഡ്രോയിഡ് ഡിവൈസുകളിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാം. ആപ്പിൾ ഉപയോക്താക്കൾക്ക് ഉടനെ തന്നെ ആപ്പ് സ്റ്റോറിൽ മെഗാ ഡീൽസ് ആപ്പ് ലഭ്യമാകും. ഷോപ്പ് ചെയ്യാനും കൂടുതൽ സമ്മാനങ്ങൾ നേടാനുമുള്ള നിങ്ങളുടെ അവസരം നഷ്ടപ്പെടുത്തല്ലേ. ഇപ്പോൾ തന്നെ കളിക്കാം, വിജയിക്കാം, ആഘോഷിക്കാം. മൊബൈൽ ആപ്പ് ഇന്ന് തന്നെ ഡൗൺലോഡ് ചെയ്യു.

PREV
Read more Articles on
click me!

Recommended Stories

നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് നേട്ടം; തളർന്ന് രൂപ, കുതിച്ച് ഗൾഫ് കറൻസികളുടെ മൂല്യം
ഡോളറിന് മുൻപിൽ മുട്ടുകുത്തി ഇന്ത്യൻ രൂപ; മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 90.43 ൽ