ഒരു ലക്ഷം 16 ലക്ഷമായത് കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ; കാശിട്ടവർക്ക് 15 ലക്ഷം ലാഭം

By Web TeamFirst Published Mar 19, 2022, 3:29 PM IST
Highlights

രണ്ടുവർഷം മുൻപ് ഓഹരി വാങ്ങിയ നിക്ഷേപകർക്ക്, തങ്ങളുടെ കയ്യിലുള്ള ഓഹരികൾക്ക് ഉയർന്ന മൂല്യം ആണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്

മുംബൈ: ഒരു ലക്ഷം രൂപ ബാങ്കിൽ ഇട്ടാൽ രണ്ടുവർഷംകൊണ്ട് എത്ര രൂപ തിരികെ കിട്ടും? 6 - 7 ശതമാനമാണ് ഇപ്പോൾ സ്ഥിര നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക്. അതിനാൽ തന്നെ അധികമൊന്നും പ്രതീക്ഷിക്കേണ്ടതില്ല. എന്നാൽ വെറും 700 ദിവസം കൊണ്ട് ഒരു ലക്ഷം 16 ലക്ഷമായെന്ന് വന്നാലോ? ഓഹരി വിപണിയിൽ ഇതൊക്കെ വളരെ സാധാരണമായ കാര്യമാണ്.

ക്വാളിറ്റി ഫാർമ എന്ന കമ്പനിയുടെ ഓഹരികളാണ് നിക്ഷേപകർക്ക് വലിയ നേട്ടം നൽകിയിരിക്കുന്നത്. രണ്ടുവർഷം മുൻപ് 25.55 രൂപയായിരുന്നു ഓഹരിവില. ഇപ്പോഴിത് 404.55 രൂപയായി ഉയർന്നു. ആറുമാസത്തിനിടെ 593 രൂപവരെ ഉയർന്ന ശേഷമാണ് ക്വാളിറ്റി ഫാർമ ഓഹരിമൂല്യം 404 രൂപയിൽ എത്തിയത്.

കഴിഞ്ഞ ഒരു മാസത്തിനിടെ 454 രൂപയിൽനിന്ന് 404 രൂപയിലേക്ക് ക്വാളിറ്റി ഫാർമയുടെ ഓഹരി വില ഇടിഞ്ഞു. എങ്കിലും രണ്ടുവർഷം മുൻപ് ഓഹരി വാങ്ങിയ നിക്ഷേപകർക്ക്, തങ്ങളുടെ കയ്യിലുള്ള ഓഹരികൾക്ക് ഉയർന്ന മൂല്യം ആണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

ഒരു വർഷം കൊണ്ട് 675 ശതമാനം ലാഭമാണ് നിക്ഷേപകർക്ക് ലഭിച്ചത്. 2021 മാർച്ച് 52 രൂപയായിരുന്നു ഓഹരിവില. 2022 ആയപ്പോഴേക്കും ഇത് 404 രൂപയിലെത്തി. ഒരു വർഷം മുൻപ് ഒരു ലക്ഷം രൂപ ക്വാളിറ്റി ഫാർമയിൽ നിക്ഷേപിച്ച നിക്ഷേപകർക്ക്, അവരുടെ പക്കലുള്ള ഓഹരികളുടെ ഇപ്പോഴത്തെ മൂല്യം 7.75 ലക്ഷം രൂപയാണ്.

എന്നാൽ ആറു മാസം മുൻപ് ഓഹരി ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയവർക്ക്‌ കനത്ത നഷ്ടം സംഭവിച്ചു. ഇവരുടെ ഓഹരിമൂല്യം ഇപ്പോൾ എഴുപതിനായിരം രൂപയാണ്. രണ്ടു വർഷം മുൻപ് ഒരു ലക്ഷം രൂപ നിക്ഷേപിച്ച ഓഹരി വാങ്ങിയവർക്ക് ഇപ്പോഴത്തെ നേട്ടം 15 ലക്ഷം രൂപയാണ്. ഇവരുടെ പക്കലുണ്ട് ഓഹരികൾക്ക് ഇപ്പോൾ വില 16 ലക്ഷം രൂപയിലേറെ.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ ഓഹരി അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയായ 1110.30 രൂപയിലേക്ക് ഉയർന്നിരുന്നു.

click me!