Stock Market Live : ഒമിക്രോൺ ഭീതിയില്ലാതെ ഇന്ത്യൻ ഓഹരി വിപണി; അഞ്ചാം ദിവസവും നേട്ടത്തിൽ ക്ലോസ് ചെയ്തു

By Web TeamFirst Published Jan 13, 2022, 3:55 PM IST
Highlights

ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ മെറ്റൽ ഓഹരികൾ ഇന്നത്തെ ദിവസം മുഴുവൻ മികച്ച പ്രകടനം കാഴ്ചവച്ചു

മുംബൈ: തുടർച്ചയായ അഞ്ചാം ദിവസവും ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 85.26 പോയിന്റ് ഉയർന്നു. 61,235.30 ആണ് വ്യാപാരം അവസാനിച്ചപ്പോഴുള്ള സെൻസെക്സിന്റെ നിലവാരം. നിഫ്റ്റി 45.45 പോയിന്റ് ഉയർന്നു. 18257.80 പോയിന്റിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. ആഗോള വിപണികൾ ഒമിക്രോൺ വ്യാപനത്തിന്റെയും കൊവിഡ് നിയന്ത്രണത്തിന്റെയും ഭയത്തിൽ തിരിച്ചടി നേരിടുമ്പോഴാണ് ഇന്ത്യൻ ഓഹരി സൂചികകൾ കുതിപ്പ് തുടരുന്നത്.

ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ മെറ്റൽ ഓഹരികൾ ഇന്നത്തെ ദിവസം മുഴുവൻ മികച്ച പ്രകടനം കാഴ്ചവച്ചു. കോൾ ഇന്ത്യ, സൺ ഫാർമ, യുപിഎൽ, എൽ ആൻഡ് ടി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പവർഗ്രിഡ്, ബജാജ് ഫിൻസെർവ്, ടിസിഎസ് എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികൾ. വിപ്രോ, ഏഷ്യൻ പെയിന്റ്‌സ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇൻഡസ്‌ഇൻഡ് ബാങ്ക്, കൊട്ടക് ബാങ്ക്, എച്ച്‌സിഎൽ ടെക്, മാരുതി എന്നിവയാണ് ഇന്ന് ഓഹരി സൂചികകളെ കൂടുതലും പിന്നോട്ട് വലിച്ചത്.

മെറ്റൽ, ഫാർമ, പവർ, ഓയിൽ ആൻഡ് ഗ്യാസ്, ക്യാപിറ്റൽ ഗുഡ്‌സ് സൂചികകൾ ഒന്ന് മുതൽ മൂന്ന് ശതമാനം വരെ ഉയർന്നു. ബാങ്ക്, റിയൽറ്റി സൂചികകൾ 0.5 ശതമാനം വീതം ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ഉച്ചകഴിഞ്ഞുള്ള സെഷനിലെ വ്യാപാര തകർച്ച വിപണിയിൽ ചെറിയ ആശങ്കയായിരുന്നെങ്കിലും അവസാന മണിക്കൂറിൽ കുതിപ്പ് തുടർന്ന സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു.

click me!