ഉത്തരവ് ഇന്ന് മുതൽ പ്രാബല്യത്തിൽ; ബാങ്കിങ് ലൈസൻസ് ആർബിഐ; പേടിഎം പേമെൻ്റ്സ് ബാങ്ക് പൂട്ടി!

Published : Apr 24, 2026, 07:31 PM IST
paytm payments bank

Synopsis

പേടിഎം പേമെൻ്റ്സ് ബാങ്കിൻ്റെ ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റദ്ദാക്കി. ഡെപോസിറ്റർമാരുടെ താൽപ്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിനും മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനാലുമാണ് ഈ നടപടി. ബാങ്കിൻ്റെ പ്രവർത്തനം ഉടനടി അവസാനിപ്പിക്കാനാണ് ഉത്തരവ്.

മുംബൈ: പേടിഎം പേമെൻ്റ്സ് ബാങ്കിൻ്റെ ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റദ്ദാക്കി. തീരുമാനം ഉടനടി നടപ്പിൽ വരും വിധമാണ് ഉത്തരവ് പുറത്തിറക്കിയത്. പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ ബാധ്യതകൾ എല്ലാം കൊടുത്ത് തീർക്കാൻ ആവശ്യമായ ഫണ്ട് പേടിഎം പേമെൻ്റ്സ് ബാങ്കിൻ്റെ പക്കലുണ്ടെന്ന് റിസർവ് ബാങ്ക് അറിയിച്ചു. ബാങ്കിൽ ഡെപോസിറ്റ് ചെയ്തവരുടെ താത്പര്യത്തിന് വിരുദ്ധമായ പ്രവർത്തനമെന്നാണ് പേടിഎം പേമെൻ്റ്സ് ബാങ്കിനെ കുറിച്ചുള്ള ആർബിഐ റിപ്പോർട്ട്.  അനുവദിച്ച ബാങ്കിങ് ലൈസൻസിൽ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും റിപ്പോർട്ടിലുണ്ട്.

1949-ലെ ബാങ്കിങ് റെഗുലേഷൻ ആക്ട് സെക്ഷൻ 22(4) പ്രകാരമാണ് ഈ നടപടി. ഇന്നത്തെ പ്രവൃത്തി ദിവസത്തിന്റെ അവസാനത്തോടെ ലൈസൻസ് റദ്ദാക്കൽ പ്രാബല്യത്തിൽ വന്നു. ബാങ്കിങ് റെഗുലേഷൻ ആക്ട് സെക്ഷൻ 5(b) പ്രകാരമുള്ള 'ബാങ്കിങ്' ബിസിനസ്സോ, സെക്ഷൻ 6-ൽ പറയുന്ന മറ്റ് അനുബന്ധ സേവനങ്ങളോ നൽകാൻ ഇനി ഇവർക്ക് സാധിക്കില്ല. അതേസമയം പേടിഎം യുപിഐ സേവനത്തെ ഇത് എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് മറ്റൊരു ഉത്തരവ് പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഓഹരിയുടമകള്‍ക്ക് ഇരട്ടി മധുരം: ചരിത്രത്തിലാദ്യമായി ബോണസ് ഓഹരികള്‍ പ്രഖ്യാപിച്ച് എല്‍ഐസി
ഇന്ത്യയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 1.67 ലക്ഷം കോടി രൂപ, തുടര്‍ച്ചയായ തിരിച്ചടിയിൽ രാജ്യം