ഡോളറിന്റെ മൂല്യത്തിൽ ഇടിവ്: കരുത്ത് കാട്ടി ഏഷ്യൻ വിപണികൾ; യൂറോപ്യൻ ഫ്യൂച്ചറുകൾ ശക്തിപ്പെട്ടു

Published : Nov 16, 2020, 04:04 PM ISTUpdated : Nov 16, 2020, 04:11 PM IST
ഡോളറിന്റെ മൂല്യത്തിൽ ഇടിവ്: കരുത്ത് കാട്ടി ഏഷ്യൻ വിപണികൾ; യൂറോപ്യൻ ഫ്യൂച്ചറുകൾ ശക്തിപ്പെട്ടു

Synopsis

വെള്ളിയാഴ്ച സൂചികയുടെ റെക്കോർഡ് ക്ലോസിം​ഗിന് ശേഷം എസ് ആന്റ് പി 500 ഫ്യൂച്ചറുകൾ 0.6 ശതമാനവും നാസ്ഡാക്ക് 100 ഫ്യൂച്ചറുകൾ ഒരു ശതമാനവും നേട്ടം കൊയ്തു.

മുംബൈ: വാക്സിൻ പരീക്ഷണങ്ങളെ സംബന്ധിച്ച ശുഭാപ്തിവിശ്വാസവും ചൈനയിൽ നിന്നും ജപ്പാനിൽ നിന്നുമുള്ള സാമ്പത്തിക ഡാറ്റയും ഏഷ്യൻ വിപണികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളെ മറികടന്ന് ഏഷ്യൻ ഓഹരികൾ റെക്കോർഡ് ഉയരത്തിലെത്താൻ ഇത് സഹായിച്ചു. ജപ്പാന് പുറത്തുള്ള ഏഷ്യ-പസഫിക് ഓഹരികളുടെ എം എസ് സി ഐയുടെ വിശാല സൂചിക ഒരു ശതമാനം ഉയർന്നു. 1987 ൽ ആരംഭിച്ചതിനുശേഷമുളള ഏറ്റവും ഉയർന്ന നിലവാരത്തിലാണിപ്പോൾ സൂചിക.

ജപ്പാനിലെ നിക്കി 29 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലും ദക്ഷിണ കൊറിയയുടെ കോസ്പി 2018 ന് ശേഷമുളള ഏറ്റവും ഉയർന്ന നിരക്കിലുമാണിപ്പോൾ വ്യാപാരം നടക്കുന്നത്. ഓസ്ട്രേലിയയുടെ എ എസ് എക്സ് 200 രാവിലെ എട്ട് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് കുതിച്ചുകയറി, തുടർന്ന് വ്യാപാരം നിർത്തിവച്ചു.

വെള്ളിയാഴ്ച സൂചികയുടെ റെക്കോർഡ് ക്ലോസിം​ഗിന് ശേഷം എസ് ആന്റ് പി 500 ഫ്യൂച്ചറുകൾ 0.6 ശതമാനവും നാസ്ഡാക്ക് 100 ഫ്യൂച്ചറുകൾ ഒരു ശതമാനവും നേട്ടം കൊയ്തു. യൂറോപ്യൻ ഫ്യൂച്ചറുകളും ശക്തമായി തുടരുന്നു. യൂറോസ്റ്റോക്സ് 50 ഫ്യൂച്ചറുകൾ 0.8 ശതമാനവും എഫ് ടി എസ് ഇ ഫ്യൂച്ചറുകൾ അര ശതമാനവും ഉയർന്നു.

ഡോളറിന്റെ മൂല്യം കുറയുകയും വെള്ളിയാഴ്ചത്തെ ഇടിവിന് ശേഷം അന്താരാഷ്ട്ര എണ്ണവില മാറ്റമില്ലാതെ തുടരുന്നു. 
 

PREV
click me!

Recommended Stories

ഇന്ത്യൻ ധനകാര്യ ലോകത്തെ അതികായന്മാർ ആരെല്ലാം? ബ്ലൂംബെർഗ് ഇന്ത്യ ഫിനാൻസ് റിച്ച് ലിസ്റ്റ് പുറത്ത്, ഒന്നാമത് ഉദയ് കൊട്ടക്
പണലഭ്യത ഉറപ്പാക്കാൻ യുഎസ് ട്രഷറി നടത്തിയ നീക്കം ഗുണം ചെയ്‌തത് ഇന്ത്യൻ ഓഹരി വിപണിയിൽ; സൂചികകളുടെ കുതിപ്പിൽ നിക്ഷേപകർക്ക് വൻ നേട്ടം