വരുന്നു എസ്ബിഐ കാര്‍ഡ്സ് ഓഹരി വില്‍പ്പന; നിരക്ക്, പ്രധാന തീയതികള്‍, ലിസ്റ്റിംഗ് തുടങ്ങി അറിയേണ്ടതെല്ലാം

Web Desk   | Asianet News
Published : Feb 25, 2020, 04:55 PM IST
വരുന്നു എസ്ബിഐ കാര്‍ഡ്സ് ഓഹരി വില്‍പ്പന; നിരക്ക്, പ്രധാന തീയതികള്‍, ലിസ്റ്റിംഗ് തുടങ്ങി അറിയേണ്ടതെല്ലാം

Synopsis

2017 ഡിസംബറിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും കാർലൈൽ ഗ്രൂപ്പും കമ്പനിയിലെ ജിഇ ക്യാപിറ്റലിന്റെ ഓഹരി വിഹിതം സ്വന്തമാക്കി.

മുംബൈ: 9000 കോടിയോളം നേട്ടം പ്രതീക്ഷിക്കുന്ന എസ്ബിഐ കാര്‍ഡ്സിന്‍റെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) മാര്‍ച്ച് രണ്ടിന് ആരംഭിക്കും. ഒരു ഓഹരിയുടെ നിരക്ക് 750 മുതല്‍ 755 രൂപ വരെയായിരിക്കും. മാര്‍ച്ച് അഞ്ചിന് വില്‍പ്പന അവസാനിക്കും. 

മാര്‍ച്ച് 16 ന് മുംബൈ സ്റ്റോക്ക് എക്സചേ‌ഞ്ചില്‍ എസ്ബിഐ കാര്‍ഡ്സ് ഓഹരികള്‍ ലിസ്റ്റ് ചെയ്തേക്കുമെന്നാണ് കണക്കാക്കുന്നത്. ലിങ്ക് ഇന്‍ഡ്ടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് പ്രാഥമിക ഓഹരി വില്‍പ്പനയുടെ രജിസ്ട്രാര്‍. സ്റ്റേറ്റ് ബാങ്കിന്‍റെ അര്‍ഹരായ ജീവനക്കാര്‍ക്ക് ഓഹരി വിലയില്‍ 75 രൂപ വരെ ഇളവ് നല്‍കുമെന്നും കമ്പനി അറിയിച്ചു. 

എസ്ബിഐ കാര്‍ഡ്സില്‍ 76 ശതമാനം ഓഹരിയാണ് സ്റ്റേറ്റ് ബാങ്കിനുളളത്. ബാക്കി കാർലൈൽ ഗ്രൂപ്പിനാണ്. വിപണി വിഹിതത്തിന്‍റെ അടിസ്ഥാനത്തില്‍ എസ്ബിഐ കാര്‍ഡ്സാണ് രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ക്രെഡിറ്റ് കാര്‍ഡ് കമ്പനി. 

ഓഫര്‍ നിരക്കുകളുടെ അടിസ്ഥാനത്തില്‍ 13 കോടി ഇക്വിറ്റി ഷെയറുകളാണ് എസ്ബിഐ കാര്‍ഡ്സ് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. ഇതില്‍ 37,293,371 ഓഹരികള്‍ എസ്ബിഐയും കാർലൈൽ 93,233,427 ഓഹരികളുമാണ് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. 500 കോടി രൂപ മൂല്യമുളള പുതിയ ഇക്വിറ്റി ഓഹരികളും എസ്ബിഐ കാര്‍ഡ്സ് വില്‍പ്പനയ്ക്ക് എത്തിക്കുന്നുണ്ട്. 

എസ്‌ബി‌ഐ കാർഡ്സ് 1998 ഒക്ടോബറിൽ‌ എസ്‌ബി‌ഐയും ജി‌ഇ ക്യാപിറ്റലും ചേര്‍ന്നാണ് സമാരംഭിച്ചത്. 2017 ഡിസംബറിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും കാർലൈൽ ഗ്രൂപ്പും കമ്പനിയിലെ ജിഇ ക്യാപിറ്റലിന്റെ ഓഹരി വിഹിതം സ്വന്തമാക്കി.

ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ്, ആക്സിസ് ക്യാപിറ്റൽ, കൊട്ടക് ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗ്, എച്ച്എസ്ബിസി, നോമുറ എന്നിവയാണ് ഐ‌പി‌ഒയെക്കുറിച്ച് എസ്‌ബി‌ഐ കാർഡിനെ ഉപദേശിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾ.

PREV
click me!

Recommended Stories

പാക് സൈന്യവും ക്രിപ്‌റ്റോ ഇടപാടിലേക്ക്? ദുരൂഹതയുയര്‍ത്തി പാക് സൈനിക മേധാവിയുടെ കൂടിക്കാഴ്ചകള്‍
സൗദിയില്‍ മദ്യവില്‍പ്പന ഉദാരമാക്കുന്നു; 'കനത്ത ശമ്പളമുള്ള' വിദേശികള്‍ക്ക് ഇനി റിയാദില്‍ മദ്യം വാങ്ങാം