Stock Market : സാഹചര്യം അനുകൂലമല്ല, ഓഹരി വിപണികൾ താഴോട്ട്; സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു

Published : Mar 04, 2022, 09:54 AM IST
Stock Market : സാഹചര്യം അനുകൂലമല്ല, ഓഹരി വിപണികൾ താഴോട്ട്; സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു

Synopsis

നിഫ്റ്റിയിലും സമാനമായ നിലയിൽ ഇടിവുണ്ടായി. നിഫ്റ്റി 209.40 പോയിന്റ് താഴെ പോയി. 1.27 ശതമാനമാണ് ഇടിവ്. 16288.60 പോയിന്റിലാണ് ദേശീയ ഓഹരി സൂചിക വ്യാപാരം ആരംഭിച്ചത്

മുംബൈ: ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് നഷ്ടത്തോടെ. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 16300 ന് താഴെ പോയി. രാവിലെ 9.16ന് സെൻസെക്സ് 717.39 പോയിന്റ് താഴ്ന്നു. 1.30 ശതമാനമാണ് ഇടിവ്. 54385.29 പോയിന്റിലാണ് ബോംബെ ഓഹരി സൂചിക വ്യാപാരം ആരംഭിച്ചത്.

ഇതേസമയം നിഫ്റ്റിയിലും സമാനമായ നിലയിൽ ഇടിവുണ്ടായി. നിഫ്റ്റി 209.40 പോയിന്റ് താഴെ പോയി. 1.27 ശതമാനമാണ് ഇടിവ്. 16288.60 പോയിന്റിലാണ് ദേശീയ ഓഹരി സൂചിക വ്യാപാരം ആരംഭിച്ചത്.

 ഇന്ന് രാവിലെ ഏകദേശം 637 ഓളം ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 1151 ഓഹരികളുടെ മൂല്യം ഇടിഞ്ഞു. 79 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല. ഏഷ്യൻ പെയിന്റ്സ്, ഇൻഡസ്ഇൻഡ് ബാങ്ക്, വിപ്രോ, ടാറ്റാ മോട്ടോഴ്സ്, ആക്സിസ് ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് ഇന്ന് ദേശീയ ഓഹരി സൂചികയിൽ കൂടുതൽ ഇടിവ് നേരിട്ടത്.

PREV
Read more Articles on
click me!

Recommended Stories

നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് നേട്ടം; തളർന്ന് രൂപ, കുതിച്ച് ഗൾഫ് കറൻസികളുടെ മൂല്യം
ഡോളറിന് മുൻപിൽ മുട്ടുകുത്തി ഇന്ത്യൻ രൂപ; മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 90.43 ൽ