ഇന്ത്യൻ ഓഹരി വിപണിയിൽ വൻ കുതിപ്പ്: സെൻസെക്സ് 52,500 മാർക്കിന് മുകളിൽ; നിഫ്റ്റി ഐടി സൂചികയിൽ നേട്ടം

By Web TeamFirst Published Jun 11, 2021, 12:03 PM IST
Highlights

ബിഇഎംഎൽ, ബിഎച്ച്ഇഎൽ, സിജി പവർ, കൊച്ചി ഷിപ്പ്‍യാർഡ്, ഡിഎൽഎഫ്, സൺ ടിവി എന്നിവയുൾപ്പെടെ 57 കമ്പനികൾ മാർച്ച് പാദ ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും.

മുംബൈ: വെള്ളിയാഴ്ച മോർണിം​ഗ് സെഷനിൽ ഇന്ത്യൻ വിപണികളിൽ വ്യാപാര മുന്നേറ്റം, ബെഞ്ച്മാർക്ക് സൂചികകൾ പുതിയ റെക്കോർഡ് ഉയരത്തിലേക്ക് നീങ്ങി.

ബിഎസ്ഇ സെൻസെക്സ് 250 പോയിന്റ് അഥവാ 0.48 ശതമാനം ഉയർന്ന് 52,550 ലെത്തി. നിഫ്റ്റി 50 സൂചിക 15,800 മാർക്കിലേക്ക് എത്തി. പവർഗ്രിഡ് (2% ഉയർന്നു) സെൻസെക്സ് നേട്ടക്കാരിൽ ഒന്നാമതെത്തി, റിലയൻസ് ഇൻഡസ്ട്രീസും ഒഎൻജിസി ട്രേഡിംഗും ഒരു ശതമാനം വീതം നേട്ടത്തിലാണ്. 

നിഫ്റ്റി സെക്ടറൽ സൂചികകളിൽ, നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റൽ സൂചികകളും ഒരു ശതമാനത്തിലധികം ഉയർന്നു. വിശാലമായ വിപണികളിൽ, ബിഎസ്ഇ മിഡ്ക്യാപ്പ്, സ്മോൾക്യാപ്പ് സൂചികകൾ യഥാക്രമം 0.6 ശതമാനവും 0.8 ശതമാനവും വ്യാപാര നേട്ടത്തിലാണ്.

ബിഇഎംഎൽ, ബിഎച്ച്ഇഎൽ, സിജി പവർ, കൊച്ചി ഷിപ്പ്‍യാർഡ്, ഡിഎൽഎഫ്, സൺ ടിവി എന്നിവയുൾപ്പെടെ 57 കമ്പനികൾ മാർച്ച് പാദ ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!