Share Market Live: വിപണി വിറയ്ക്കുന്നു; യു എസ് ഫെഡ് നിരക്ക് വർദ്ധന നിക്ഷേപകരെ ആശങ്കയിലാക്കി

By Web TeamFirst Published Nov 3, 2022, 11:18 AM IST
Highlights


ഓഹരി വിപണി നഷ്‍ടം നേരിടുന്നു. സെൻസെക്‌സും നിഫ്റ്റിയും ഇടിഞ്ഞു.യു എസ് ഫെഡറൽ റിസർവ് നിരക്ക് വർദ്ധിപ്പിച്ചതോടെ നിക്ഷേപകർ ജാഗ്രതയിൽ  

മുംബൈ: ഫെഡറൽ റിസർവ് നിരക്ക് വർദ്ധനയ്ക്ക് ശേഷം ദുർബലമായ ആഗോള സൂചനകളെ തുടർന്ന് ആഭ്യന്തര വിപണിയിൽ ആദ്യ വ്യാപാരത്തിൽ നഷ്ടം നേരിട്ടു.  പ്രധാന സൂചികകളായ ബി എസ് ഇ സെൻസെക്സ് 15 പോയിന്റ് അഥവാ 0.52 ശതമാനം താഴ്ന്ന് 60,590 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 85 പോയിൻറ് അഥവാ 0.47 ശതമാനം ഇടിഞ്ഞ് 17,997 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. പ്രതീക്ഷിച്ച 75 ബിപിഎസ് വർദ്ധനയാണ് ഫെഡറൽ റിസർവ് വരുത്തിയിരിക്കുന്നത്. പണപ്പെരുപ്പം തടയാനുള്ള ശ്രമത്തിന്റെ അവസാന ഘട്ടത്തിലാണ് വീണ്ടും നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. 

നിഫ്റ്റിയിൽ ഇന്ന് ബജാജ് ഓട്ടോ, യുപിഎൽ, ടൈറ്റൻ എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ ഹിൻഡാൽകോ, വിപ്രോ, കോൾ ഇന്ത്യ എന്നിവ നഷ്ടത്തിലായി.അതേസമയം സെൻസെക്സിൽ  ടൈറ്റൻ, ആക്‌സിസ് ബാങ്ക്, ഐടിസി എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ടെക് മഹീന്ദ്ര, വിപ്രോ, ഇൻഫോസിസ് എന്നിവ ഏറ്റവും പിന്നിലായി. നിഫ്റ്റിയിൽ  13 ഓഹരികൾ മുന്നേറിയപ്പോൾ, 37 ഓഹരികൾ രാവിലെ 9:30 ഓടെ ഇടിഞ്ഞു. സെൻസെക്സിൽ  13 ഓഹരികൾ മുന്നേറിയപ്പോൾ 17 ഓഹരികൾ കുറഞ്ഞു. 

 ALSO READ: ചെലവ് ചുരുക്കാൻ ഇലോൺ മസ്‌ക്; ട്വിറ്ററിലെ 3,700 ജീവനക്കാരെ പുറത്താക്കിയേക്കും

നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾക്യാപ്പ് സൂചികകൾ 0.5 ശതമാനം വരെ ഉയർന്നു. എല്ലാ മേഖലകളും ചാഞ്ചാടുകയാണ്. നിഫ്റ്റി പി‌എസ്‌യു ബാങ്ക്, നിഫ്റ്റി മീഡിയ, നിഫ്റ്റി എഫ്എംസിജി സൂചികകൾ ഒരു ശതമാനം വരെ ഉയർന്നു. നിഫ്റ്റി ഐടി, നിഫ്റ്റി റിയാലിറ്റി, നിഫ്റ്റി ഫാർമ സൂചികകൾ ഒരു ശതമാനം വരെ ഇടിഞ്ഞു.

വ്യക്തിഗത ഓഹരികളിൽ, എം ആൻഡ് എം ഫിനാൻഷ്യൽ സർവീസസിന്റെ ഓഹരികൾ 9 ശതമാനത്തിലധികം ഉയർന്നു, കൂടാതെ, 2022 സെപ്റ്റംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ ഉയർന്ന വരുമാനം റിപ്പോർട്ട് ചെയ്തതിന് ശേഷം വരുൺ ബിവറേജസിന്റെ ഓഹരികൾ മൂന്ന് ദിവസത്തിനുള്ളിൽ 12 ശതമാനം ഉയർന്നു.

click me!