Share Market LIve: വിപണിയെ വരിഞ്ഞു മുറുക്കി യു എസ് ഫെഡ് നിരക്ക് വര്‍ധന; സൂചികകള്‍ താഴേക്ക്

By Web TeamFirst Published Nov 4, 2022, 10:55 AM IST
Highlights

യു എസ് ഫെഡ് നിരക്ക്  വര്‍ധനവിന്റെ രണ്ടാം ദിനവും വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു. സെന്‍സെക്സ്, നിഫ്റ്റി  സൂചികകൾ ഇടിഞ്ഞു 

മുംബൈ: ആഗോള സൂചനകള്‍ ദുര്‍ബലമായതോടെ ആഭ്യന്തര ഓഹരി വിപണി ചാഞ്ചാടുന്നു. സെന്‍സെക്‌സ് 68 പോയന്റ് ഉയര്‍ന്ന് 60,905ലും നിഫ്റ്റി 23 പോയന്റ് ഉയര്‍ന്ന് 18,076ലുമാണ് വ്യാപാരം നടക്കുന്നത്.

 

ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ, വിപ്രോ, സൺ ഫാർമ, എച്ച്സിഎൽ ടെക്, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ഇൻഫോസിസ് തുടങ്ങിയ ഓഹരിക്ക് വിപണിയില്‍ നഷ്ടം നേരിട്ടു. ബജാജ് ഫിൻസർവ്, ആക്സിസ് ബാങ്ക്, എൻടിപിസി, റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഡസിൻഡ് ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

വിപണിയിൽ ഇന്ന് ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മേഖലകൾ പരിശോധിക്കുമ്പോൾ ബിഎസ്ഇ ഐടി, പവർ സൂചികകൾ ഓരോ ശതമാനത്തിലേറെ ഇടിഞ്ഞു. ഓട്ടോ സൂചികയാണ് ഇന്ന്മ റ്റൊരു വലിയ  നഷ്ടം നേരിട്ടത്. 

 

click me!