Share Market Live: മാന്ദ്യ ഭയം പിടിമുറുക്കി, വിപണി ചാഞ്ചാടി; സൂചികകൾ താഴേക്ക്

By Web TeamFirst Published Dec 22, 2022, 10:49 AM IST
Highlights

നിക്ഷേപകർ മാന്ദ്യ ഭീതിയിൽ. സെൻസെക്‌സും നിഫ്റ്റിയും ആദ്യ വ്യാപാരത്തിൽ നഷ്ടം നേരിട്ടു. പ്രതിരോധം തീർത്ത് മുന്നേറിയ ഓഹരികൾ അറിയാം 


മുംബൈ: ചൈനയിലെ കോവിഡ് -19 ഭീതികൾക്കിടയിലും യുഎസിലെയും യൂറോപ്പിലെയും മാന്ദ്യ ഭീതിക്കും  ഇടയിൽ ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ഭയം വിപണിയിലെ വിവിധ മേഖലകളെ ബാധിച്ചതിനാൽ ആഭ്യന്തര വിപണി ചാഞ്ചാടി. ഫാർമ, ഐടി തുടങ്ങിയവ പ്രതിരോധങ്ങൾ തീർത്ത് പിന്തുണ നൽകി. 

വിപണിയിൽ ഇന്ന്, ഓട്ടോ, ഫിനാൻഷ്യൽ, ലോഹം, റിയാലിറ്റി ഓഹരികൾ ഒരു ശതമാനത്തിലധികം ഇടിഞ്ഞു. പ്രധാന സൂചികകളായ  ബിഎസ്ഇ സെൻസെക്‌സ് 200 പോയിന്റ് താഴ്ന്ന് 60,850ലും നിഫ്റ്റി50 സൂചിക 18,150ലും താഴെയാണ് നിലവിലുള്ളത്. 

ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിൻസെർവ്, ആക്‌സിസ് ബാങ്ക്, എം ആൻഡ് എം, ഇൻഡസ്ഇൻഡ് ബാങ്ക്, എൻ‌ടി‌പി‌സി, എൽ ആൻഡ് ടി, ടൈറ്റൻ, നെസ്‌ലെ ഇന്ത്യ എന്നിവ സെൻസെക്‌സിൽ ഇന്ന് ആദ്യ വ്യാപാരത്തിൽ ഇടിഞ്ഞു.  1.6 ശതമാനം വരെ ഇവ താഴ്ന്നു. അതേസമയം, സൺ ഫാർമ, ഇൻഫോസിസ്, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, അൾട്രാടെക് സിമന്റ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.

വിശാലമായ വിപണികളിൽ ബിഎസ്ഇ മിഡ്കാപ്പ് സൂചിക 0.6 ശതമാനം ഇടിഞ്ഞപ്പോൾ സ്മോൾക്യാപ് സൂചിക ഒരു ശതമാനത്തിലധികം ഇടിഞ്ഞു.

വ്യക്തിഗത ഓഹരികളിൽ, റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ വിപണിയിലെ ദൗർബല്യങ്ങൾക്കിടയിൽ നേരിയ തോതിൽ ഇടിഞ്ഞു. റീട്ടെയിൽ വിഭാഗമായ റിലയൻസ് റീട്ടെയിൽ 2,850 കോടി രൂപയ്ക്ക് മെട്രോ ക്യാഷ് ആൻഡ് കാരി ഇന്ത്യയുടെ പൂർണ ഓഹരി സ്വന്തമാക്കി. 

click me!