റെക്കോർഡ് നേട്ടത്തിൽ ഓഹരിവിപണി

By Web TeamFirst Published Dec 17, 2019, 4:51 PM IST
Highlights
1427 ഓഹരികൾ നേട്ടത്തിലും 1052 ഓഹരികൾ നഷ്ടത്തിലും 194 ഓഹരികൾ മാറ്റമില്ലാതെയും തുടരുകയാണ്. മെറ്റൽ, ഐടി, ഓട്ടോ, ഇൻഫ്ര, ബാങ്കിംഗ്, എഫ്എംസിജി മേഖലകളിലെ ഓഹരികൾ നിക്ഷേപകർ വാങ്ങിക്കൂട്ടി. ഫാർമ മേഖലയിലാണ് ഇന്ന് നഷ്ടം പ്രകടമായത്. 

മുംബൈ: റെക്കോർഡ് നേട്ടത്തിൽ ഓഹരിവിപണി. സെൻസെക്സ് 413.45 പോയിന്റ് നേട്ടത്തില്‍ 41352 ലും നിഫ്റ്റി 111 പോയിന്റ് നേട്ടത്തില്‍ 12165 ലും വ്യാപാരം അവസാനിപ്പിച്ചു.

1427 ഓഹരികൾ നേട്ടത്തിലും 1052 ഓഹരികൾ നഷ്ടത്തിലും 194 ഓഹരികൾ മാറ്റമില്ലാതെയും തുടരുകയാണ്. മെറ്റൽ, ഐടി, ഓട്ടോ, ഇൻഫ്ര, ബാങ്കിംഗ്, എഫ്എംസിജി മേഖലകളിലെ ഓഹരികൾ നിക്ഷേപകർ വാങ്ങിക്കൂട്ടി. ഫാർമ മേഖലയിലാണ് ഇന്ന് നഷ്ടം പ്രകടമായത്. 

അമേരിക്ക ചൈന വ്യാപാരകരാറിന്റെ ആദ്യഘട്ടം യാഥാർത്ഥ്യമാകുന്നതും യുകെ തെരഞ്ഞെടുപ്പുമാണ് വിപണിയിൽ ഉണർവുണ്ടാക്കിയത്. അതേസമയം പൗരത്വ ഭേദഗതി ബില്ലിനെതിരെ തുടരുന്ന പ്രതിഷേധങ്ങളും സാന്പത്തിക രംഗത്തെ തളര്‍ച്ചയും വിപണിക്ക് പ്രതികൂല ഘടകങ്ങളാണ്.

click me!