Stock Market Today : യുദ്ധ ഭീതിയിൽ ഓഹരിവിപണി : സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ

Web Desk   | Asianet News
Published : Feb 14, 2022, 04:32 PM IST
Stock Market Today : യുദ്ധ ഭീതിയിൽ ഓഹരിവിപണി : സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ

Synopsis

ഇന്ന് വ്യാപാരം അവസാനിച്ചപ്പോൾ സെൻസെക്സ് 1,747.08 പോയിന്റ് താഴ്ന്നു. 3% ഇടിഞ്ഞ സെൻസെക്സ്  56,405.84 പോയിന്റിലാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. 

തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യൻ ഓഹരി വിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ആഗോള പ്രണയ ദിനമായ ഇന്ന് റഷ്യയുടെ യുക്രൈന് എതിരായ സൈനികവിന്യാസമാണ് തുടർച്ചയായ രണ്ടാം ദിവസവും ആഗോളതലത്തിൽ നിക്ഷേപകരെ ആശങ്കയിലാക്കി ഇരിക്കുന്നത്.

 ഇന്ന് വ്യാപാരം അവസാനിച്ചപ്പോൾ സെൻസെക്സ് 1,747.08 പോയിന്റ് താഴ്ന്നു. 3% ഇടിഞ്ഞ സെൻസെക്സ്  56,405.84 പോയിന്റിലാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി സമാനമായ നിലയിൽ 532 പോയിന്റ് ഇടിഞ്ഞു. 3.06 ശതമാനം ഇടിഞ്ഞ്  16,842.80 ലാണ് ദേശീയ ഓഹരി സൂചിക ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്.

 ഇന്ന് 574 ഓഹരികൾ മുന്നേറിയപ്പോൾ 2897 ഓഹരികളുടെ മൂല്യം ഇടിഞ്ഞു. 108 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല. ജെഎസ്ഡബ്ല്യൂ സ്റ്റീൽ, എച്ച്ഡിഎഫ്സി ലൈഫ്, ഐടിസി, ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്സ് തുടങ്ങിയ പ്രമുഖ കമ്പനികളാണ് ഇന്ന് നഷ്ടം നേരിട്ടവ. ടിസിഎസ് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയ പ്രമുഖ കമ്പനി.

 മേഖലാ സൂചികകൾ എല്ലാം തിരിച്ചടി നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ മൂന്നു മുതൽ നാലു ശതമാനം വരെ ഇടിഞ്ഞു.

PREV
click me!

Recommended Stories

പാക് സൈന്യവും ക്രിപ്‌റ്റോ ഇടപാടിലേക്ക്? ദുരൂഹതയുയര്‍ത്തി പാക് സൈനിക മേധാവിയുടെ കൂടിക്കാഴ്ചകള്‍
സൗദിയില്‍ മദ്യവില്‍പ്പന ഉദാരമാക്കുന്നു; 'കനത്ത ശമ്പളമുള്ള' വിദേശികള്‍ക്ക് ഇനി റിയാദില്‍ മദ്യം വാങ്ങാം