ഒരിക്കലെങ്കിലും കുടിച്ച് നോക്കിയോ 'പ്രോഫി'? ഏറ്റെടുത്ത് ജെന്‍സി, മാ‍‌‌ർക്കറ്റിൽ വൻ തരംഗം

Published : Jun 16, 2026, 11:08 AM IST
Proffee

Synopsis

സമൂഹമാധ്യമങ്ങളിലെ പുതിയ ഹെല്‍ത്ത് ഡ്രിങ്ക് ട്രെന്‍ഡാണ് പ്രോട്ടീനും കോഫിയും ചേര്‍ന്ന 'പ്രോഫി'. ജിമ്മില്‍ പോകുന്നവരെയും തിരക്കുള്ള പ്രൊഫഷണലുകളെയും ആകര്‍ഷിക്കുന്ന ഈ പാനീയം കൂടുതല്‍ നേരം വിശപ്പകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു. ഇതിന്റെ ഗുണങ്ങള്‍ ഉപയോഗിക്കുന്ന ചേരുവകളെ ആശ്രയിച്ചിരിക്കുമെന്നതിനാല്‍ മിതമായ ഉപയോഗം പ്രധാനമാണ്.

പ്രോട്ടീന്‍ ഷേക്കുകളും നെയ്യ് ചേര്‍ത്ത കാപ്പിയുമൊക്കെ ഇനി പഴങ്കഥ. സമൂഹമാധ്യമങ്ങളിലും കഫേകളിലുമൊക്കെ ഇപ്പോള്‍ പുതിയൊരു ഹെല്‍ത്ത് ഡ്രിങ്കാണ് താരം. കോഫിയും പ്രോട്ടീനും ഒരൊറ്റ കപ്പില്‍ സംഗമിക്കുന്ന 'പ്രോഫി' ആണ് ഈ പുതിയ ട്രെന്‍ഡ്. കോഫി ഇഷ്ടപ്പെടുന്നവരെയും, ജിമ്മില്‍ പോകുന്നവരെയും, തിരക്കുള്ള പ്രൊഫഷണലുകളെയുമാണ് കൂടുതല്‍ നേരം വിശപ്പകറ്റി നിര്‍ത്തുന്ന ഈ പാനീയം പ്രധാനമായും ആകര്‍ഷിക്കുന്നത്.

എന്താണ് ഈ ‘പ്രോഫി’?

പ്രോട്ടീനും കാപ്പിയും ചേര്‍ന്നൊരു പാനീയമാണ് പ്രോട്ടീന്‍ കോഫി അഥവാ പ്രോഫി. വേ പ്രോട്ടീന്‍ അല്ലെങ്കില്‍ റെഡി- ടു- ഡ്രിങ്ക് പ്രോട്ടീന്‍ ഷേക്കുകളോ ഇതിനായി ഉപയോഗിക്കാം. രാവിലത്തെ കാപ്പിക്കൊപ്പം തന്നെ ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ കൂടി എളുപ്പത്തില്‍ ലഭ്യമാക്കാം എന്നതാണ് തിരക്കുള്ള പ്രൊഫഷണലുകളെയും ഫിറ്റ്‌നസ് പ്രേമികളെയും ഇതിലേക്ക് ആകര്‍ഷിക്കുന്നത്. അതായത്, പ്രോട്ടീനും കോഫിയും വെവ്വേറെ കഴിക്കുന്നതിന് പകരം രണ്ടും കൂടി ഒരൊറ്റ പാനീയമായി ലഭിക്കുന്നു.

പ്രോട്ടീന്‍ കോഫി ശരിക്കും ആരോഗ്യകരമാണോ?

നമ്മള്‍ ഉപയോഗിക്കുന്ന പ്രോട്ടീന്റെ ഗുണനിലവാരം, ചേര്‍ക്കുന്ന പഞ്ചസാരയുടെ അളവ്, ശരീരത്തിലെത്തുന്ന മൊത്തം കഫീന്റെ അളവ്, ഓരോ വ്യക്തിയുടെയും ആരോഗ്യസ്ഥിതി എന്നിവയെ ആശ്രയിച്ചിരിക്കും ഇതിന്റെ ഗുണങ്ങള്‍. മിതമായ അളവില്‍ കാപ്പി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗങ്ങള്‍ എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. അതുപോലെ, പേശികളുടെ ആരോഗ്യത്തിനും, പ്രതിരോധശേഷിക്കും, ഹോര്‍മോണ്‍ ഉല്‍പാദനത്തിനും, വിശപ്പ് നിയന്ത്രിക്കുന്നതിനും പ്രോട്ടീന്‍ വളരെ പ്രധാനമാണ്. ഉണ്ടാക്കാനും കുടിക്കാനുമുള്ള എളുപ്പമാണ് പ്രോഫിയുടെ ഏറ്റവും വലിയ ആകര്‍ഷണം. ഒരൊറ്റ പാനീയത്തില്‍ കഫീനും പ്രോട്ടീനും ലഭിക്കുന്നു. കൂടാതെ, ഇത് കുടിച്ചാല്‍ പെട്ടെന്ന് വിശക്കുകയുമില്ല. എന്നാല്‍ ഇത് മിതമായ അളവില്‍ മാത്രമേ ഉപയോഗിക്കാവൂ.

വില എത്ര?

കോഫീ ഷോപ്പുകളില്‍ പല വിലയിലാണ് പ്രോഫി വില്‍ക്കുന്നത്. അര കിലോ പ്രോഫീന്‍ പൗഡര്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ 1,400 രൂപയെങ്കിലും മുടക്കണം.

PREV
Read more Articles on
click me!

Recommended Stories

ഓണമിങ്ങെത്തി, ഉത്സവ സീസണിൽ ഇരുട്ടടിയായി വസ്ത്രവില; അടിവസ്ത്രങ്ങൾക്കും ടി ഷർട്ടുകൾക്കും 5% വില കൂടും
രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു; വിലക്കയറ്റം തടയാന്‍ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം