വരുന്നൂ വിറ്റാരയുടെ പെട്രോള്‍ വേരിയന്‍റ്

Published : Oct 18, 2016, 05:31 AM ISTUpdated : Oct 04, 2018, 07:04 PM IST
വരുന്നൂ വിറ്റാരയുടെ പെട്രോള്‍ വേരിയന്‍റ്

Synopsis

ദീര്‍ഘ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മാരുതി വിറ്റാര ബ്രെസയുടെ പെട്രോൾ വേരിയന്റ് വിപണിയിലെത്തുന്നു.  ഡീസൽ വേരിയന്റ് വിറ്റാരയെ അവതരിപ്പിച്ച് ഒരു വർഷം തികയുമ്പോള്‍ വിറ്റാര പെട്രോൾ വിപണിയിലെത്തും.


 
എസ് ക്രോസ്, സിയാസ് മോഡലുകളിൽ ഉള്ള 1.5 ലിറ്റർ ഫോർ സിലിണ്ടർ എൻജിനാണ് പെട്രോൾ വിറ്റാരയ്ക്ക് കരുത്തു പകരും. ഇന്ത്യയിൽ 1.2 ലിറ്ററിന് താഴെയുള്ള സബ്-ഫോർ മീറ്റർ വാഹനങ്ങൾക്ക് മാത്രമെ ടാക്സ് ഇളവുകൾ ലഭിക്കുകയുള്ളൂവെന്നതിനാല്‍  1.5ലിറ്ററ്‍ എൻജിനുള്ള വിറ്റാരയുടെ വില വർധിക്കാനും സാധ്യതയുണ്ട്.


 
അല്ലെങ്കിൽ രണ്ടാമത്തെ ഒരു ഓപ്ഷനായി നിർമിച്ച 1 ലിറ്റർ ബൂസ്റ്റർജെറ്റ് ത്രീ സിലിണ്ടർ എൻജിന്‍ ഉൾപ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്തതായി ഇറങ്ങാനിരിക്കുന്ന ബലെനോ ആർഎസ് മോഡലിന്റെ വിപണി പ്രവേശത്തോടെ ഈ പുതിയ എൻജിനും അരങ്ങേറ്റം കുറിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.


 
വിറ്റാരയിൽ ഏത് പെട്രോൾ എൻജിൻ ഉൾപ്പെടുത്തിയാലും ട്രാൻസ്മിഷൻ 5 സ്പീഡ് മാനുവൽ ഗിയർബോക്സ് തന്നെയായിരിക്കും. ഡീസൽ വേരിയന്റുകൾക്ക്  മികച്ച പ്രതികരണമാണ് വിപണിയില്‍ ലഭിച്ചത്. ഈ വര്‍ഷം മാര്‍ച്ചിലാണ് വാഹനം വിപണിയിലെത്തിയത്.

 

7.19 ലക്ഷം മുതല്‍ 9.66 ലക്ഷം വരെയാണ് ഡല്‍ഹിയിലെ എക്സ് ഷോറൂം വില. ഒരു ലക്ഷത്തിലധികം ബുക്കിംഗുകള്‍ ഇതുവരെ ലഭിച്ചതായാണ് കണക്കുകള്‍. ഈ മികച്ച പ്രതികരണം തന്നെയാണ് പെട്രോൾ വിറ്റാരയ്ക്കും കമ്പനി പ്രതീക്ഷിക്കുന്നത്. എന്നാല്‍ പെട്രോള്‍ വേരിയന്റിനായി അടുത്ത മെയ് വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.

 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ഇറക്കുമതി ചെലവ് ഇടിഞ്ഞു, ക്രൂഡ് ഓയിൽ വിലയിൽ 12ശതമാനം കുറവ്, പക്ഷേ സാധാരണക്കാ‍ർക്ക് ഗുണമൊന്നുമില്ല
സ്വര്‍ണ്ണപ്പണയം മുന്നോട്ട്; വീണ്ടും ഇളവുകള്‍ വരും; വ്യക്തിഗത വായ്പകള്‍ക്ക് ഡിമാന്‍ഡ് കുറയുന്നു!